GeneralLatest NewsMollywoodNEWS

ഞാൻ അഭിനയിച്ച പാട്ടു വെച്ചിട്ട് ആളുകളോട് ഉറക്കെ വിളിച്ച് പറയും ഇത് എന്റെ മകന്റെ ആണെന്ന് ;അച്ഛനെ കുറിച്ച് അപ്പാനി ശരത്ത്

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അപ്പാനി ശരത്ത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അച്ഛൻറെ പിറന്നാൾ ദിനത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

”ഇന്ന് അച്ഛൻറെ പിറന്നാളാണ്. ആദ്യാമായിട്ടായിരിക്കും അച്ഛനെ കുറിച്ചുള്ള ഒരു പിറന്നാൾ കുറിപ്പ്. ഷൂട്ടിംഗ് തിരക്കുകൾ കാരണം ഞാൻ എറണാകുളത്തേക്ക് താമസം മാറിയപ്പോൾ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് അച്ഛൻറേയും അമ്മയോടും ഒപ്പമുള്ള നിമിഷങ്ങളാണ്.

കാശും പണവും ഒന്നുമല്ല ജീവിതത്തിലെ മാനദണ്ഡമെന്നും അത് സ്നേഹമാണെന്നും എന്നെ പഠിപ്പിച്ചത് അച്ഛനാണ് അതായിരിക്കാം. കുട്ടി കാലത്തെ നാടക സംഘത്തിലേക്ക് സജീവമാകുന്നതിനു മുൻപേ കല എൻറെ സിരകളിലേക്ക് പകർന്നത് അച്ഛൻറെ സാനിധ്യം തന്നെ ആണ്‌ എന്ന് താരം കുറിക്കുന്നു.

ശരത് അപ്പാനിയുടെ കുറിപ്പ് പൂർണ്ണരൂപം

അച്ഛൻ കലാകാരൻ ഒന്നുമല്ല അതിനേക്കാൾ വല്യ പൊസിഷനിൽ ആണ്‌ അച്ഛൻറെ പ്രവർത്തന മേഖല. മറ്റൊന്നും അല്ല എനിക്ക് ഓർമ വെച്ച നാൾ മുതൽ അച്ഛൻറെ തൊഴിൽ നാട്ടിലെ ഒരു ലൈറ്റ് ആൻഡ് സൗണ്ട്സിലാണ്. അച്ഛൻ സൗണ്ട് ഓപ്പറേറ്റ് ചെയ്യാത്ത സൗണ്ടുകളും അമ്പലങ്ങളും ഇല്ലാ നാട്ടിൽ. അത്രക്കുണ്ട് അച്ഛൻറെ കലാ പാരമ്പര്യം. കുഞ്ഞു നാളുകളിൽ കലാ പരിപാടികൾ നടക്കുമ്പോൾ അച്ഛൻ എന്നെയും കൂട്ടാറുണ്ട്, തിരുമല ചന്ദ്രൻ ചേട്ടൻറെ മിമിക്സും അതുല്യയുടെ നാടകവുമെല്ലാം അച്ഛൻറെ ചുമലിൽ ഇരുന്ന് കണ്ടത് ഇന്നും മനസ്സിൽ ഉണ്ട്.

അരുവിക്കര അമ്പലത്തിൽ മണ്ഡലച്ചിറപ്പും ഗാനമേളയും ഒക്കെ എന്നിലെ കുഞ്ഞു കലാകാരൻറെ മനസിന്‌ ഊർജം നൽകി ഈ മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ നഷ്ടബോധമുണ്ടാക്കുന്നതും അതൊക്കെയാണ്‌. ഒരു പക്ഷെ എൻറെ അച്ഛൻ മറ്റൊരു തൊഴിൽ ആയിരുന്നു എടുത്തിരുന്നത് എങ്കിൽ അമ്പലപ്പറമ്പുകളിലും നിറങ്ങളിൽ നിന്നും എൻറെ ജീവിതം മറ്റൊരിടത്തേക്ക് പറിച്ച് നട്ടേനെ അച്ഛൻറെ ചുമലിലേരി കലാപരിപാടികൾ കണ്ട പല അമ്പലപ്പറമ്പുകളിലും അച്ഛൻറെ ലൈറ്റ് ആൻഡ് സൗണ്ട്സിൽ മിമിക്രി കളിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ ഏട്ടവും വല്യ ഭാഗ്യമായികാണുന്നു.അതേ അമ്പലപ്പറമ്പിൽ ഞാൻ അഭിനയിച്ച സിനിമ ഗാനങ്ങൾ അച്ഛൻ ഉറക്കെ കേൾപ്പിച്ചു കൂട്ടുകാരോട് അതിനേക്കാൾ ഉറക്കെ വിളിച്ച് പറയും, ഈ പാട്ടിൽ ഡാൻസ് കളിച്ചത് എൻറെ മകനാണെന്ന്. അത് മതി ജീവിതത്തിൽ ഒരു മകനെന്ന രീതിയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി, പ്രിയപ്പെട്ട അച്ഛന് ഒരായിരം പിറന്നാൾ ആശംസകളും, അമ്മക്ക് ഒരു ചക്കര ഉമ്മയും”, അപ്പാനി ശരത്ത് ഫേസ്ബുക്കിൽ  കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button