CinemaGeneralLatest NewsMollywoodNEWS

ബാച്ചിലേഴ്‌സ് ; ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന വീട്ടമ്മയായി സാധിക

ശ്യാം ലെനിൻ സാധിക വേണുഗോപാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാച്ചിലേഴ്‌സ്. കൈതോല ചാത്തൻ എന്ന ചിത്രത്തിലൂടെ പരിചിതനായ ലെവിൻ സൈമൺ നായകനാകുന്ന ചിത്രത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന വീട്ടമ്മയുടെ വേഷത്തിലാണ് സാധിക എത്തുന്നത്.

ഒരു അപ്പാർട്‌മെന്റിലെ ന്യൂ ഇയർ സെലിബ്രേഷന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത് എന്ന് ശ്യാം ലെനിൻ പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയാകുകയും കൊലപാതകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്ന വീട്ടമ്മ. ഇതിന് സാക്ഷിയാവുന്നവരുടെ മനോഭാവങ്ങളാണ് സിനിമയിൽ പറയുന്നത്.

കഴിഞ്ഞ വർഷം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതാണ്. കൊച്ചിയിലും പരിസരത്തുമായാണ് സിനിമ ചിത്രീകരിച്ചത്. രഞ്ജിത എന്നാണ് കഥാപാത്രത്തിന്റെ പേര്. നിസ്സഹയായിപ്പോവുന്ന ഒരു വീട്ടമ്മയാണ് രഞ്ജിത എന്നാണ് സാധിക പറയുന്നത്.

സീതൾ ശ്യാം, സുദേവ്, സായ് കുമാർ, ജിജു ഗോപിനാഥ്, മധു മടശ്ശേരി, ലക്ഷ്മി അച്ചു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

അഖിൽ ആലിയാസ് ഛായാഗ്രഹണം നിർവ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ജേസിൻ ജോർജ്ജാണ്. പാപ്പാൻ, അഞ്ചിൽ ഒരാൾ തസ്‌കരൻ എന്നിവയാണ് സാധികയുടെ മറ്റ് രണ്ട് പുതിയ ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button