CinemaGeneralMollywoodNEWS

പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു ആദ്യ മെഗാ സീരിയല്‍ വരുന്നത്, തീരുമാനം പറഞ്ഞത് അമ്മയാണ്: രശ്മി സോമന്‍

ചന്ദ്രകല എസ് കമ്മത്തിന്റെ 'ഭിക്ഷ' എന്ന നോവല്‍ വായിച്ചു നോക്കാനാണ്

ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രശ്മി സോമന്‍. താന്‍ ആദ്യമായി മെഗാ സീരിയലിന്റെ ഭാഗമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. ശ്രീകുമാരന്‍ തമ്പിയുടെ ‘അക്ഷയപാത്രം’ എന്ന സീരിയലിലൂടെയാണ് രശ്മി സോമന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രകല എസ് കമ്മത്തിന്റെ ‘ഭിക്ഷ’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരിയലില്‍ ‘കമല’ എന്ന കഥാപാത്രത്തെയാണ് രശ്മി സോമന്‍ അവതരിപ്പിച്ചത്.

“അക്ഷയപാത്രമാണ്‌ എന്റെ ആദ്യ മെഗാ സീരിയല്‍. ശ്രീകുമാരന്‍ തമ്പി സാര്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ അമ്മയ്ക്കും എനിക്കും ഒരേ അഭിപ്രായമായിരുന്നു. അഭിനയിക്കാനില്ലെന്നു പറഞ്ഞപ്പോള്‍ ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞത്, ചന്ദ്രകല എസ് കമ്മത്തിന്റെ ‘ഭിക്ഷ’ എന്ന നോവല്‍ വായിച്ചു നോക്കാനാണ്. ഞാന്‍ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. മെഗാ സീരിയല്‍ ഒന്നും അങ്ങനെ വന്നു തുടങ്ങിയ സമയമായിരുന്നില്ല. അതുകൊണ്ട് തന്നെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ എങ്ങനെ അഭിനയിക്കണമെന്നോ എനിക്ക് ഇത് പറ്റില്ല എന്നൊക്കെയായിരുന്നു മനസ്സില്‍. പക്ഷേ സീരിയല്‍ ക്ലിക്ക് ആയി. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത്. രശ്മി സോമന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button