GeneralLatest NewsMollywoodNEWS

നിങ്ങളെ പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ ; വിവാഹ വാർഷിക ദിനത്തിൽ വാപ്പച്ചിക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ

പ്രേഷകരുടെ പ്രിയ താരം മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും 42-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയെന്ന നടന്റെ വിജയ പരാജയങ്ങളിൽ താങ്ങും തണലുമായി സുൽഫത്ത് കൂടെ നടക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിടുന്നു. 1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വാപ്പച്ചിക്കും ഉമ്മയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ദുൽഖർ.

“ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകൾ. ഈ ചിത്രം കഴിഞ്ഞ വർഷമുള്ളതാണെന്ന് തോന്നുന്നു! നിങ്ങളെ പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ, ” എന്നാണ് ദുൽഖർ കുറിക്കുന്നത്. വീട്ടിൽ ഇത് ഫെസ്റ്റിവൽ വീക്കാണെന്നും ഡിക്യു പറയുന്നു.

പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിയ്ക്ക് ആശംസയുമായി എത്തിയത്.

https://www.instagram.com/p/COhqRl5JqLL/?utm_source=ig_web_copy_link

ഇന്നലെയായിരുന്നു ദുൽഖറിന്റെ മകളുടെ ജന്മദിനം. മമ്മൂട്ടിയും തന്റെ കൊച്ചുമകൾക്ക് ആശംസകളുമായി എത്തിയിരുന്നു. “എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ” എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ.

shortlink

Related Articles

Post Your Comments


Back to top button