ദുൽഖർ സൽമാൻ – അമാൽ ദമ്പതിമാരുടെ മകൾ മറിയത്തിന്റെ നാലാം ജന്മദിനമാണ് ഇന്ന്. മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചാക്കോച്ചൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ പ്രിയ രാജകുമാരി നിന്റെ പിറന്നാൾ ആഘോഷിക്കാൻ
കാത്തിരിക്കുകയാണ് ഇസുകുട്ടൻ എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.
“പ്രിയപ്പെട്ട മറിയം,
‘ഇന്ന് നിനക്ക് നാലു വയസ്സാവുന്നു, ഞങ്ങൾക്കെല്ലാവർക്കും എത്രമാത്രം പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണ് നീയെന്ന് പറയാൻ ഞാനാഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്നേഹത്തോടെയും മാധുര്യത്തോടെയും സ്പർശിച്ചു.
ഇസു, നിന്റെ വികൃതിയായ കസിൻ പറയുന്നു, അടുത്ത ജന്മദിനം ഒരു മുറിനിറയെ നിനക്കിഷ്ടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമായി മാറ്റുമെന്ന്.
പ്രിയപ്പെട്ട രാജകുമാരി, സ്നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു,” ചാക്കോച്ചൻ കുറിക്കുന്നു. മറിയത്തിനൊപ്പം ഇരുന്നു കളിക്കുന്ന ഇസുവിന്റെ ചിത്രവും ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/COfL5BxsRKx/?utm_source=ig_web_copy_link
Post Your Comments