ബോളിവുഡില്‍ വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന താരമാണ് കങ്കണ റണൗട്ട്. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണിരിയ്ക്കുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. അവർ അമേരിക്കക്കാർ തന്നെയാണെന്ന തന്റെ ബോധ്യം ഇപ്പോൾ ശരിയായെന്നും കങ്കണ പറഞ്ഞു.
കങ്കണയുടെ വാക്കുകൾ
‘ജനിക്കുമ്പോള്‍ മുതല്‍ വെളുത്ത വര്‍ഗത്തിന് നമ്മെ പോലുള്ളവരെ അടിമകളാക്കാം എന്ന അമേരിക്കക്കാരന്റെ സ്വഭാവത്തിന്റെ തെളിവാണിത്. നമ്മള് എന്ത് ചിന്തിക്കണം, എന്ത് പറയണം, എന്ത് ചെയ്യണം എന്ന് അവർ വന്ന് തീരുമാനിക്കുന്നു. എന്റെ ശബ്ദമുയര്‍ത്താന്‍ സ്വന്തം കലയായ സിനിമ ഉള്‍പ്പടെ വേറെയും പ്ലാറ്റ്ഫോമുകളുണ്ട്. പക്ഷേ ആയിരകണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന ജനങ്ങളെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചു പോവുന്നത്. എന്നിട്ടും അവരുടെ കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല.’ –കങ്കണ തന്റെ വിശദീകരണ കുറിപ്പിൽ പറയുന്നു.
ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. ഇനിയൊരിക്കലും ആ മരവിപ്പ് നീക്കുകയില്ല എന്ന് ട്വിറ്റര്‍ വക്താവും വ്യക്തമാക്കി. ട്വിറ്റര്‍ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചത് കൊണ്ടാണ് കങ്കണയുടെ അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
Post Your Comments