നടൻ ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങൾ പുറത്ത് വന്നത് മുതൽ നടി ജീജ സുരേന്ദ്രന്റെ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇരുവരുടെയും അമ്മയായി ഒരു സീരിയലിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു ജീജ. അമ്പിളിയും ആദിത്യനും വേർപിരിഞ്ഞു മൂന്നാമത് വേറെ വിവാഹം കഴിച്ചു എന്ന് കേൾക്കരുത് എന്നായിരുന്നു ജീജ പറഞ്ഞത്. ഇത് അറം പറ്റിപ്പോയല്ലോ എന്നാണു സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഇപ്പോഴിതാ ആദിത്യനുമായുള്ള പ്രശ്നങ്ങൾ തുറന്നു പറയുകയാണ് ജീജ.
അറം പറ്റുന്ന ഒരു വാക്ക് പറയുന്ന സ്ത്രീ അല്ല താൻ. ആദിത്യനെയും അമ്പിളിയെയും ഒരു അമ്മയെപ്പോലെയാണ് സ്നേഹിച്ചതെന്നും ജീജ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ജീവിതം അഡ്ജസ്റ്റ്മെന്റാണ് എന്ന് അറിയാവുന്നവരോടൊക്കെ താൻ പറയാറുണ്ട് എന്നും ജീജ വ്യക്തമാക്കി.സീരിയൽ പോലെയല്ല ജീവിതം എന്നും ഒരാളെ വിട്ടിട്ട് മറ്റൊരാളെ കെട്ടുമ്പോൾ ഉപേക്ഷിച്ച ആളെക്കാൾ നല്ലതു വേണം പുതിയതായി തിരഞ്ഞെടുക്കാൻ. സ്വഭാവത്തിന്റെ കാര്യമാണ് താൻ പറയുന്നതെന്നും ജീജ പറയുന്നു.
read also:മകന്റെ ജന്മദിനത്തിൽ ഒരു അന്യനെപോലെ അകലെ നിൽക്കേണ്ടിവന്നു; വേദന പങ്കുവച്ച് കിഷോര്‍ സത്യ
” തനിക്കിപ്പോൾ വലിയ വേദനയുണ്ട്. അമ്പിളിയുടെ സങ്കടം തനിക്കു കാണാന്‍ വയ്യ അഭിനയിക്കാന്‍ വന്ന കാലം മുതൽ അമ്പിളിയെ അറിയാവുന്നതാണ്. അമ്പിളി ഒരു മോശം വ്യക്തിയല്ല. ഇനി ആ രണ്ടു മക്കളെ വളർത്താൻ ആ കുട്ടി എത്ര കഷ്ടപ്പെടണം. ചെറിയ പെൺകുട്ടിയല്ലേ. ചെറിയ പ്രായമല്ലേ. നിഷ്കളങ്കയാണ് ” അവൾ എന്നും ജീജ പറയുന്നു.
ആദിത്യന് തന്നോട് ദേഷ്യമുണ്ടാകാൻ കാരണം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്ക് സീരിയലിൽ അവസരങ്ങൾ വാങ്ങിക്കൊടുത്തതാണ് എന്നും ജീജ വെളിപ്പെടുത്തി. ‘ആ കുട്ടി എന്നെ വന്നു കണ്ട്, ‘ഒരു റീ എൻട്രി വേണം, സഹായിക്കണം ചേച്ചീ’ എന്നു പറഞ്ഞപ്പോൾ താൻ സഹായിക്കുകയായിരുന്നു’, അതിന്റെ പേരിലാണ് ആദിത്യന് തന്നോട് ദേഷ്യമെന്നും ജീജ അറിയിച്ചു.
Post Your Comments