CinemaGeneralMollywoodNEWS

‘റാംജിറാവു സ്പീക്കിങ്ങ്’ ഞാന്‍ തന്നെ നിര്‍മ്മിച്ചതിന് ഒരേയൊരു കാരണം: ഫാസില്‍

അവര്‍ ആദ്യം എന്നോട് കഥ പറഞ്ഞപ്പോള്‍ അതിന്‍റെതായ പോരായ്മകള്‍ ഉണ്ടായിരുന്നു

സിദ്ധിഖ് -ലാല്‍ ടീം ആദ്യമായി സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിങ്ങ്’ എന്ന സിനിമ തനിക്ക് തന്നെ നിര്‍മ്മിക്കാന്‍ തോന്നാനുണ്ടായ കാരണത്തെക്കുറിച്ച്  പങ്കുവയ്ക്കുകയാണ് ഫാസില്‍. ‘എന്നെന്നും കണ്ണേട്ടന്‍റെ’ എന്ന സിനിമയുടെ തമിഴ് റീമേക്കിന് സിദ്ധിഖ്-ലാല്‍ ടീം നല്‍കിയ വലിയ പിന്തുണയുടെ പാരിതോഷികമാണ് അവര്‍ക്ക് തന്റെ നിര്‍മ്മാണത്തില്‍ ആദ്യമായി സംവിധാനം ചെയ്യാനുള്ള അവസരം നല്‍കിയതെന്ന് ഫാസില്‍ പറയുന്നു.

ഫാസിലിന്റെ വാക്കുകള്‍

“എന്നെന്നും കണ്ണേട്ടന്‍റെ എന്ന  സിനിമ റീമേക്ക് തമിഴില്‍ ചെയ്യുമ്പോള്‍ എനിക്ക് സിദ്ധിഖ് ലാലില്‍ നിന്ന് അവരുടെ ഐഡിയയിലുള്ള നിരവധി സംഭവനകള്‍ ലഭിച്ചിരുന്നു. ടെക്നിക്കലായുള്ള സിനിമയുടെ മാജിക് അവര്‍ എന്നില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ‘വര്‍ഷം പതിനാറു’ ചെയ്യുമ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചു, അവര്‍ സ്വതന്ത്രമായി ചെയ്യുന്ന സിനിമ ഞാന്‍ നിര്‍മ്മിക്കുമെന്ന്. അങ്ങനെയാണ് ‘റാംജിറാവു സ്പീക്കിങ്ങ്’ എന്ന ചിത്രം നിര്‍മ്മിക്കുന്നത് . അവര്‍ ആദ്യം എന്നോട് കഥ പറഞ്ഞപ്പോള്‍ അതിന്‍റെതായ പോരായ്മകള്‍ ഉണ്ടായിരുന്നു. പക്ഷേ സിനിമ ബോക്സ് ഓഫീസില്‍ ഹിറ്റാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ അവരുടെ കയ്യില്‍ ഉണ്ടായിരുന്നു. സിനിമ എന്താണെന്ന് അവര്‍ മനസിലാക്കി. അതുകൊണ്ടാണ് അവര്‍ നല്ല സിനിമകള്‍ സംവിധാനം ചെയ്തതും അതിനൊക്കെ തിരക്കഥ രചിച്ചതും”. സംവിധായകന്‍ ഫാസില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button