ഇന്നലെയായിരുന്ന നടൻ ദുൽഖറിന്റെ മകൾ മറിയത്തിന്റെ നാലാം ജന്മദിനം കുടുംബം ആഘോഷമാക്കിയത്. നിരവധി താരങ്ങളും മറിയത്തിന് ആശംസയുമായി എത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ ജന്മദിനത്തിൽ ദുൽഖർ ഒരുക്കിയ കേക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുൽഖറിന്റെ ഭാര്യ അമാലാണ് ചിത്രം പങ്കുവെച്ചത്.
മമ്മൂട്ടിയും തന്റെ കൊച്ചുമകൾക്ക് ആശംസകളുമായി എത്തിയിരുന്നു. “എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ” എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ. വൈകാരികമായൊരു കുറിപ്പാണ് മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ചത്.
https://www.instagram.com/p/COfR3xVj3u4/?utm_source=ig_web_copy_link
“നമുക്ക് ഈ ചിത്രങ്ങള്‍ ഒരു വാര്‍ഷിക ചിത്രങ്ങളാക്കി മാറ്റണം. മറി, നിനക്ക് എന്താ തോന്നുന്നത്? ഞാന്‍ ദൂരെ ആയിരിക്കുമ്പോള്‍ ചെയ്യുന്ന ഒരു ഇഷ്ടപ്പെട്ട കാര്യം, നീ ജനിപ്പോള്‍ മുതലുള്ള ഓരോ ഫോട്ടോയും നോക്കുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് മാറി നിൽക്കുമ്പോൾ അത് മറികടക്കാനുള്ള ഒരു പോംവഴി അതാണ്. ഇതിനെല്ലാം എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ലോക്ക്ഡൗണിൽ നീ ആഘോഷിക്കുന്ന രണ്ടാമത്തെ പിറന്നാളാണ് ഇത്. നിനക്കൊപ്പം ഇപ്പോൾ സുഹൃത്തുക്കള്‍ ആരുമില്ല. എന്നിട്ടും നീ നല്ല സന്തോഷവതിയായി ഇരിക്കുന്നു. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാന്‍ കഴിയില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും എല്ലാം നീയാണ്” – ദുൽഖർ കുറിച്ചു.
Post Your Comments