GeneralLatest NewsNEWSTV Shows

ചതിക്കപ്പെട്ടുവെന്ന് പറയുന്നതിലും ഇഷ്ടം ഉണ്ണിയുടെ ഭാര്യ തിരിച്ചുവന്നുവെന്ന് പറയാനാണ്; ബന്ധം പിരിഞ്ഞെന്ന് ദയ അശ്വതി

ഇന്ന് മുതല്‍ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല

ബിഗ് ബോസ് സീസണ്‍ 2വിലൂടെ ശ്രദ്ധനേടിയ താരമാണ് ദയ ആശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെയാണ് രണ്ടാമതും വിവാഹിതയാകുന്ന കാര്യം അറിയിച്ചത്. എന്നാൽ ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഈ വിവാഹ ബന്ധവും വേര്‍പിരിഞ്ഞെന്ന് തുറന്നുപറയുകയാണ് താരം

”എന്‍്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന്. ഞാന്‍ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയമപരമായി വേര്‍പിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി.

പക്ഷെ മൂന്നു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവര്‍ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു

read also:അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹവും ആത്മാർഥതയും തിളങ്ങിയിരുന്നു; മേള രഘുവിനെക്കുറിച്ചു താരപത്നി

അതുകൊണ്ട് തന്നെ ഞാന്‍ ഉണ്ണിയുമായുള്ള വിവാഹബന്ധത്തില്‍ നിന്നും പിന്മാറുകയാണ്. വേര്‍പിരിക്കാന്‍ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവര്‍ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയില്‍ നിന്നും വക്കില്‍ നോട്ടീസ് അയച്ചതിനാലും ആണ് ഞാന്‍ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു.

കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിന്റെ വിഷമം. ഇനി ഇന്ന് മുതല്‍ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാന്‍ ഞാന്‍ ഒരു കാരണം ആയിഎന്ന് പറയാനും കേള്‍ക്കാനും ആണ് എനിക്കിഷ്ട്ടം.

ഞാന്‍ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോള്‍ കുറച്ച്‌ വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട്.” വേദനയോടെ ദിയ പങ്കുവച്ച പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button