സഹോദരി ദിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ച കുറിപ്പ് വളച്ചൊടിച്ച് വാർത്ത നൽകിയതിനെതിരെ അഹാന രംഗത്ത്. ഇന്നലെയാണ് ദിയയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ബാല്യകാലത്തെ ഓർമ്മകളും ചിത്രങ്ങളും അഹാന പങ്കുവെച്ചത്. എന്നാൽ ദിയ കാരണം അഹാന ചെറുപ്പത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന് തുടങ്ങിയ തലക്കെട്ടുകളോടെ ഈ കുറിപ്പ് മറ്റൊരു രീതിയിലൂടെ വാർത്തകളായി പ്രചരിച്ചു തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അഹാന തന്നെ ഇതിന്റെ സ്ക്രീഷോർട്ട് ഉൾപ്പടെ പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തുകയായിരുന്നു.
‘എങ്ങനെയാണ് ഇത് ഒരു വാർത്തയായി കൈകാര്യം ചെയ്യുന്നത്’ എന്ന ചോദ്യത്തോടുകൂടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അഹാന. സോഷ്യൽമീഡിയയിൽ അവിടെയും ഇവിടെയും കാണുന്ന ഇത്തരത്തിലുള്ള വാർത്തകളെ അടിസ്ഥാനമാക്കി ആരും ആരെയും വിധിക്കരുത്, ഇത് മിക്കവാറും ഒരു കൃത്രിമ നുണയായിരിക്കും. നിങ്ങൾ വഞ്ചിതരാകുകയാണ്.’ എന്ന മുന്നറിയിപ്പോടുകൂടിയാണ് അഹാനയുടെ പ്രതികരണം.
‘ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ ഞാൻ ടോം ആണെന്നും ദിയ ജെറിയാണെന്നുമായിരുന്നു ഞങ്ങളുടെ മാതാപിതാക്കൾ പറഞ്ഞിരുന്നത്. കാരണം.. ടോം വലുതും കുസൃതിയുമായിരുന്നു, ജെറി ചെറുതും ആകർഷകവുമായിരുന്നു. അതുകൊണ്ടുതന്നെ ടോമിനെയും ജെറിയെയും കാണുമ്പോഴെല്ലാം … എനിക്ക് സ്വാഭാവികമായും ഞാൻ ഒരു പരാജിതയാണെന്ന് തോന്നും കാരണം.. എപ്പിസോഡിന്റെ അവസാനത്തിൽ ടോം എല്ലായ്‌പ്പോഴും ജെറിയെ മറികടക്കുന്നു. ടോം എൻഡ് ജെറി കണ്ട് കരഞ്ഞ ഈ ലോകത്തിലെ ഒരേയൊരാൾ ഞാൻ മാത്രമായിരിക്കും. എന്തായാലും …. ജന്മദിനാശംസകൾ ജെറി” എന്നായിരുന്നു അഹാന ദിയയുടെ പിറന്നാൾ ദിനത്തിൽ കുറിച്ചത്.
കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. മൂത്തമകൾ അഹാനയും ഏറ്റവുമൊടുവിൽ വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മൂന്നാമത്തെ മകൾ ഇഷാനിയും സിനിമ അഭിനയത്തിലേക്ക് കടന്നു. എല്ലാവർക്കും സ്വന്തമായി നിരവധി ഫോളോവെഴ്‌സ് ഉള്ള യുട്യൂബ് ചാനലുകളുമുണ്ട്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഓരോരുത്തരും പങ്കുവക്കാറുണ്ട്. പലപ്പോഴും കുടുംബം സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുമുണ്ട്. എന്നാൽ ഇതിനെതിരെ കുടുംബം പ്രതികരിക്കാറുമുണ്ട്.
Post Your Comments