കോവിഡ് ; നടി അഭിലാഷ പാട്ടീൽ അന്തരിച്ചു

മുംബൈ: നടി അഭിലാഷ പാട്ടില്‍ (40) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

നിരവധി താരങ്ങൾ നടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മറാത്തി ചിത്രങ്ങളായ തുജാ മഞ്ജ അറേഞ്ച് മാര്യേജ്, ബെയ്‌കോ ദേത കാ ബെയ്‌കോ, പിപ്‌സി, എന്നിവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.

ബദരീനാഥ് കി ദുൽഹാനിയ, ഗുഡ് ന്യൂസ്, ചിചോർ തുടങ്ങിയ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളിലും അഭിലാഷ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിചോറിൽ സുശാന്ത് സിംഗ് രജ്പുത്തായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ബോളിവുഡ് ,ഭോജ്പുരി നടി ശ്രീപദയും കോവിഡ് ബാധിച്ച് മരിച്ചു. 1980കളില്‍ ബോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു ശ്രീപദ.

Share
Leave a Comment