CinemaGeneralLatest NewsMollywoodNEWS

എനിക്ക് ‘ജോജി’യില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടുകാര്‍ വിശ്വസിച്ചില്ല: തുറന്നു സംസാരിച്ച് പി.എന്‍ സണ്ണി

എന്നാൽ ആദ്യ ദിവസം രാത്രി വീട്ടിൽ നിന്ന് സിനിമ കണ്ട ശേഷം എല്ലാവരും വന്ന് എന്നെ കെട്ടിപ്പിടിച്ചു

‘സ്ഫടികം’ എന്ന സിനിമയില്‍ ‘തൊരപ്പന്‍ ബാസ്റ്റിന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പി.എന്‍ സണ്ണി മലയാള സിനിമയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയില്‍ ‘പനച്ചേല്‍ കുട്ടപ്പന്‍’ എന്ന കഥാപാത്രമായി അതിശയകരമായ അഭിനയം കാഴ്ചവച്ചിരിക്കുന്ന പി.എന്‍ സണ്ണി പുതു ജനറേഷന്‍ സിനിമകളില്‍ ഇനിമുതല്‍ ശക്തമായ സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പിലാണ്. ‘ജോജി’യിലേക്ക് തന്നെ അഭിനയിക്കാന്‍ വിളിച്ച നിമിഷത്തില്‍ വീട്ടുകാര്‍ വിചാരിച്ചത് ചെറിയ കഥാപാത്രം ചെയ്യാന്‍ വേണ്ടിയാണ് തന്നെ വിളിച്ചതെന്നും പക്ഷേ സിനിമ കണ്ട അവര്‍ തന്നെ വന്നു കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചുവെന്നും ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പി.എന്‍ സണ്ണി പറയുന്നു.

“ജോജിയിലേക്ക് വിളിച്ചത് വീട്ടിൽ പറഞ്ഞപ്പോൾ അവരെല്ലാം വിചാരിച്ചത് പണ്ടത്തെപ്പോലെ ചെറിയ കഥാപാത്രം ആയിരിക്കും എന്നാണ്. സിനിമയിൽ അഭിനയിച്ച ശേഷം ഞാൻ വീട്ടിലെത്തി പറഞ്ഞു നല്ല കഥാപാത്രമാണ്. ഇത് മികച്ച ബ്രേക്കാവും. അവരാരും അത് വിശ്വസിച്ചില്ല. എന്നാൽ ആദ്യ ദിവസം രാത്രി വീട്ടിൽ നിന്ന് സിനിമ കണ്ട ശേഷം എല്ലാവരും വന്ന് എന്നെ കെട്ടിപ്പിടിച്ചു. ‘അപ്പൻ ഏറെക്കാലം ആഗ്രഹിച്ചത് കിട്ടിയല്ലോ’ എന്ന് പറഞ്ഞു. കുട്ടപ്പന്റെ സ്വഭാവങ്ങളിൽ സണ്ണി എന്ന അപ്പൻ അടങ്ങിയിട്ടുണ്ടെന്നും മക്കൾ പറഞ്ഞു”.

shortlink

Related Articles

Post Your Comments


Back to top button