GeneralKollywoodLatest NewsNEWS

തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണന് ഇന്ന് 38-ാം ജന്മദിനം ; ആശംസകളുമായി ആരാധകർ

രാജ്യമൊട്ടാകെ ആരാധകരുള്ള നടിയാണ് തൃഷ കൃഷ്ണൻ. ഇന്ന് 38-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. നിരവധി താരങ്ങളും ആരാധകരുമാണ് തൃഷയ്ക്ക് ആശംസയുമായി എത്തിയത്. ജോഡി എന്ന പ്രശാന്ത് ചിത്രത്തിലൂടെ കടന്നു വന്ന തൃഷ , നായികയായി ആദ്യം നായികയായി അഭിനയിച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’ ആയിരുന്നു. ലേസാ ലേസാ റിലീസ് ആവുന്നതിനു മുന്നേ പുറത്തു വന്ന ‘മൌനം പേസിയതേ’ എന്ന ചിത്രത്തിലൂടെയാണ് തൃഷ ശ്രദ്ധിക്കപ്പെടുന്നത്.

മദ്രാസില്‍ ജനിച്ചു വളര്‍ന്ന തൃഷ എതിരാജ് കോളേജില്‍ ബിസിനിസ് അഡ്മിന്‍സ്ട്രെഷന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോഡലിങ്ങ് രംഗത്തേക്ക് കടന്നു വന്നത്. . ഹോര്‍ലിക്സിന്‍റെയടക്കം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച തൃഷ , ഹിന്ദി ഗായിക ഫാല്‍ഗുനി പഥക്കിന്‍റെ മ്യൂസിക് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.

2018 ല്‍ പുറത്തിറങ്ങിയ ’96’ എന്ന ചിത്രത്തില്‍ വിജയ്‌ സേതുപതിയുടെ കൂടെ അഭിനയിച്ച കഥാപാത്രം തൃഷയുടെ ചലച്ചിത്ര ജീവിതത്തിലെ നാഴികകല്ലായ കാഥാപാത്രമായാണ് കണക്കാക്കുന്നത്. നിവിന്‍ പോളിയുടെ കൂടെ ഹേയ് ജ്യൂഡിലൂടെയാണ് തൃഷ മലയാളത്തിലേക്ക് എത്തിയത്.

മണി രത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയന്‍ ശെല്‍വന്‍’ ആണ് തൃഷയുടെതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button