‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ ‘എലി’ എന്ന കഥാപാത്രമായി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയ രജിഷ ഇപ്പോൾ തമിഴിലും തിളങ്ങുകയാണ്. കര്‍ണന്‍ എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായാണ് രജിഷയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിലെ രജിഷയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
കര്‍ണന് ശേഷം തുടര്‍ച്ചയായി തമിഴില്‍ രജിഷയ്ക്ക് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ രജിഷ നായികയായി എത്തുന്നു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്കൊപ്പം ഷൂട്ടിങും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
പിന്നാലെ ഇതാ രജിഷ വിജയന്‍ അടുത്ത തമിഴ് ചിത്രവും ഏറ്റെടുത്തതായി വാര്‍ത്തകള്‍ പുറത്ത് വരുന്നു. കൂടത്തില്‍ ഒരുത്തന്‍ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജിഷ ഇനി അഭിനയിക്കുന്നത്. ചിത്രത്തില്‍ സൂര്യ അല്‍പം ദൈര്‍ഘ്യമുള്ള അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സൂര്യയുടെ ജോഡിയായിട്ടാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വിവരം.
Post Your Comments