GeneralLatest NewsMollywoodNEWS

അച്ഛന് കോവിഡ് വരാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നതാണ്: അച്ഛന്‍റെ വിയോഗത്തെക്കുറിച്ച് നിഖില വിമല്‍

അച്ഛന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർമാർ പറഞ്ഞിരുന്നു

അടുത്തിടെയായിരുന്നു നടി നിഖില വിമലിന്റെ അച്ഛന്‍ എംആര്‍ പവിത്രന്‍ അന്തരിച്ചത്.  നേതാവും ആക്ടിവിസ്സ്റ്റുമൊക്കെയായിരുന്ന അച്ഛന്റെ വിയോഗത്തെ ക്കുറിച്ച് വൈകാരികമായ അനുഭവം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് നടി നിഖില വിമല്‍.

“അച്ഛൻ എം.ആർ പവിത്രൻ നേതാവായിരുന്നു. ആക്ടിവിസ്സ്റ്റായിയിരുന്നു. കുറച്ചു കാലം മുൻപ് ഒരു അപകടത്തിനുശേഷം അച്ഛന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് കോവിഡ് വരാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നതാണ്. അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അത് കഴിഞ്ഞു അച്ഛന്. പിന്നെ ചേച്ചിക്കും പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർമാർ പറഞ്ഞിരുന്നു. ന്യുമോണിയായി മാറിയിട്ടുണ്ട് ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട്. പക്ഷേ ഇതിലും വലിയ വിഷമാവസ്ഥകൾ അച്ഛൻ കാരണം ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ ഇതും അതിജീവിക്കും എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ആറു ദിവസത്തോളം അച്ഛൻ ആശുപത്രിയിൽ കിടന്നു. ആർക്കും കയറി കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. അമ്മയും, ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്‍റെത് കോവിഡ് മരണമായതുകൊണ്ട് എല്ലാവർക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാൻ. മാത്രമല്ല കോവിഡിന്‍റെ തുടക്കകാലമായതുകൊണ്ട് കർശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. ഞാൻ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിൽ എത്തിച്ചതും ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും. അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല”.

shortlink

Related Articles

Post Your Comments


Back to top button