സെലിബ്രിറ്റികള്‍ രോഗികള്‍ക്ക് സഹായവുമായി എത്തുന്നത് മാതൃകാപരമാണ്. അത്തരത്തില്‍ ഒരു മാതൃകാപരമായ പ്രവൃത്തി ചെയ്തിരിക്കുകയാണ് കര്‍ണാടക നടിയും ടിവി അവതാരകയുമായ കാവ്യ ശാസ്ത്രി. പ്ലാസ്മ ദാനം ചെയ്തുകൊണ്ടാണ് നടി ഏവർക്കും മാതൃകയായിരിക്കുന്നത്. കാവ്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ചത്.
കാവ്യയുടെ വാക്കുകൾ
2020 നവംബറില്‍ എനിക്കും കൊവിഡ് 19 ബാധിച്ചിരുന്നു. കൊവിഡ് ബാധിച്ച ആളില്‍ നിന്ന് പ്ലാസ്മ സ്വീകരിക്കണമെങ്കില്‍ 28 ദിവസം മുതല്‍ ആറ് മാസം വരെ കഴിയണം. എനിക്ക് വൈറസ് വന്ന് പോയിട്ട് ആറ് മാസം കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും രക്തം പരിശോധിച്ചപ്പോള്‍ ഹിമോഗ്ലോബിന്റെ കൗണ്ടും ആന്റിബോഡിയും നോര്‍മലാണ്. അതുകൊണ്ട് ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്യാന്‍ സാധിച്ചു- കാവ്യ പറഞ്ഞു തുടങ്ങി.
പ്ലാസ്മ ദാനം സ്വീകരിയ്ക്കുന്ന കുടുംബത്തിന് അത് എത്രമാത്രം വലിയ കാര്യമാണെന്ന് എനിക്ക് നന്നായി അറിയാം. എന്തെന്നാല്‍ എന്റെ അച്ഛന് വൈറസ് ബാധിച്ചപ്പോള്‍ പ്ലാസ്മയുടെ ആവശ്യം വന്നു. വൈറസ് ബാധിച്ച് കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ എനിക്ക് അദ്ദേഹത്തിന് പ്ലാസ്മ നല്‍കാന്‍ സാധിച്ചില്ല. മറ്റൊരു വ്യക്തിയില്‍ നിന്നും പ്ലാസ്മ സ്വീകരിച്ചാണ് എന്റെ അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ആ അനുഭവം കൊണ്ടാണ് ഇപ്പോള്‍ ഒരു അവസരം വന്നപ്പോള്‍ പ്ലാസ്മ നല്‍കാന്‍ തീരുമാനിച്ചത് എന്നും കാവ്യ പറഞ്ഞു.
രണ്ട് യൂണിറ്റ് പ്ലാസ്മയാണ് ഞാന്‍ ദാനം ചെയ്തത്. അത് ഏകദേശം 500 മില്ലി വരും. പ്ലാസ്മ ദാനം ചെയ്യുന്നത് കുറച്ച് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന നടപടി ക്രമങ്ങളാണ്. പക്ഷെ ഒരു സിനിമ കാണാനോ, ഷോ കാണാനോ ചെലവാക്കുന്ന അത്രയും സമയം മാത്രമേയുള്ളൂ എന്ന് ചിന്തിച്ചാല്‍ അത്ര മാത്രമേയുള്ളൂ. നിങ്ങള്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. പോസിറ്റീവ് മനോഭാവവും മനുഷ്യത്വവും മാത്രമാണ് ഈ മണിക്കൂറുകളില്‍ നമുക്ക് ആവശ്യം- കാവ്യ ശാസ്ത്രി പറഞ്ഞു.
https://www.instagram.com/p/COZbyuzj7nl/?utm_source=ig_web_copy_link
Post Your Comments