GeneralLatest NewsMollywoodNEWS

കോവിഡ് ഒടുവില്‍ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി; വേദനയോടെ നടി കനിഹ

സഹപ്രവര്‍ത്തകരുടെയും ഒപ്പം ഓര്‍മ്മകള്‍ പങ്കിട്ടവരുടെയും RIP സന്ദേശങ്ങള്‍ കേട്ടുണരുന്നു

കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാകുകയാണ്. അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്ന് പലരും കടന്നു പോകുകയാണെന്ന് വേദനയോടെ പങ്കുവയ്ക്കുകയാണ് തെന്നിന്ത്യൻ താരം കനിഹ കൊഴിഞ്ഞുപോയവരും അവസാനമായി ഒരു നോക്ക് കാണാന്‍ നില്‍ക്കാതെ വിടപറഞ്ഞവരും ആഘാതത്തിന്റെ ആഴം കൂട്ടുകയാണ്. പത്രങ്ങളില്‍ വായിച്ചറിയുന്ന കണക്കുകള്‍ക്കപ്പുറം കൊവിഡ് തന്റെ പ്രിയപ്പെട്ടവരിലേക്കും നുഴഞ്ഞുകയറിയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണെന്നാണ് നടി കുറിക്കുന്നു. ഒന്നിച്ച്‌ ജോലി ചെയ്തവരും ഒരുമിച്ച്‌ പഠിച്ചവരും ഇനിയില്ല എന്ന സന്ദേശം കേട്ടാണ് ഇപ്പോള്‍ ഉണരുന്നത്. ഈ ഘട്ടത്തില്‍ വിരോധം വച്ചുപുലര്‍ത്താതെ ആ​ഗ്രഹിക്കുന്ന വികാരങ്ങള്‍ പ്രക‌ടിപ്പിക്കാന്‍ മടികാണിക്കരുതെന്ന് നടി പറയുന്നു.

കനിഹയുടെ കുറിപ്പ്

സത്യവും യാഥാര്‍ത്ഥ്യവും കഠിനമായി ബാധിക്കുന്നു.. കോവിഡ് ഒടുവില്‍ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി..
അത് ഇനി ഞാന്‍ പത്രങ്ങളില്‍ കാണുന്ന സംഖ്യകളല്ല..
സഹപ്രവര്‍ത്തകരുടെയും ഒപ്പം ഓര്‍മ്മകള്‍ പങ്കിട്ടവരുടെയും RIP സന്ദേശങ്ങള്‍ കേട്ടുണരുന്നു.സ്കൂളില്‍ ഒപ്പ പഠിച്ചവരുടെയും കോളജ് സഹപാഠിയുടെയുമൊക്കെ വിയോ​ഗം സുഹൃത്തുക്കളില്‍ നിന്നറിയുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു ..

read also:അമ്പിളി ദേവിയുടെ ഗാർഹിക പീഡന പരാതി ; നടൻ ആദിത്യന്റെ അറസ്റ്റ് സ്റ്റേ ചെയ്തു

ജീവിതം വളരെ പ്രവചനാതീതവും ഹ്രസ്വവുമാണ്. സ്വാര്‍ത്ഥത, അഭിമാനം, വേവലാതികള്‍, നിസ്സാരത ഇവയൊക്കെ കെട്ടിപിടിക്കുന്നത് എന്തിനെന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഒരു വികാരം പ്രകടിപ്പിക്കാത്തതിനോ, ഒരു നിമിഷം പങ്കിടാത്തതിനോ, ഒരു ഫോണ്‍ കോള്‍ മടക്കി നല്‍കാത്തതിനോ എനിക്ക് ഖേദിക്കണ്ട. ജീവിതം ചെറുതാണ് അതുകൊണ്ട് വിരോധം വച്ചുപുലര്‍ത്തരുത്. ‌

നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് പറയുക ..
നിങ്ങള്‍ക്ക് തോന്നിയാല്‍ അവരെ കെട്ടിപ്പിടിക്കുക ..
നിങ്ങളുടെ കരിതല്‍ അവരെ അറിയിക്കാന്‍വിളിച്ച്‌ ഒരു ഹലോ പറയുക ..
വളരെ വൈകുന്നതിന് മുമ്ബ്!

shortlink

Related Articles

Post Your Comments


Back to top button