CinemaGeneralLatest NewsMollywood

മകനോടുള്ള അതിതീവ്രമായ സ്നേഹത്തിന്‍റെ അടയാളമാണത്: പുത്ര സ്നേഹത്തെക്കുറിച്ച് കനിഹ

ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്

മകനുമായുള്ള ആഗാധമായ സ്നേഹ ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്നു നടി കനിഹ. മകന് മികച്ചൊരു ബാല്യം നല്‍കാന്‍ ശ്രമിക്കുന്ന അമ്മയാണ് താനെന്നും ഉറങ്ങാന്‍ കഥ പറഞ്ഞു കൊടുക്കയും, ഉണരുമ്പോള്‍ ഉമ്മ കൊടുക്കയും ചെയ്യുന്ന അമ്മയുടെ വാത്സല്യ സ്നേഹത്തിലാണ് അവന്‍ വളരുതെന്നു ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കനിഹ പറയുന്നു.

“മകനെ അമിതമായി സ്നേഹിക്കുന്ന അവനൊപ്പം കൂടുതൽ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന അമ്മയാണ് ഞാൻ. അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്ന അമ്മ. മക്കളെ സമ്മർദ്ദത്തിലാക്കി പഠിപ്പിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം. അതുകൊണ്ടുതന്നെ ആ വഴിക്കല്ല എന്റെ യാത്ര. മകന് മികച്ചൊരു ബാല്യം നൽകാൻ കഴിയാവുന്നത്ര ശ്രമിക്കുന്നു. ഉറങ്ങാൻ കഥ പറഞ്ഞു കൊടുക്കുന്നു. ഉമ്മ നല്‍കിയാണ്‌ ഉണർത്തുന്നത്. ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്. ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുമ്പോൾ അധികം ആലോചിക്കാതെ അമ്മയോടെന്ന് ചിരിച്ചു കൊണ്ട് അവൻ പറയുമ്പോൾ എനിക്കത് അഭിമാനത്തിന്‍റെ നിമിഷമാണ്. എന്റെ അഭിനയം, സിനിമ, മോഡലിങ് എല്ലാത്തിനും അവൻ കൂട്ടുണ്ട്. എന്റെയും, മകന്റെയും സ്നേഹത്തിന്റെ അടയാളമാണ് വലതുകൈയ്യിലെ ടാറ്റൂ. ജീവിതാവസാനം വരെ അത് എനിക്കൊപ്പമുണ്ടാവും”.കനിഹ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button