![](/movie/wp-content/uploads/2021/04/kangana.jpg)
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. ട്വിറ്റര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെ തുടര്‍ന്നാണ് നടപടി.
പശ്ചിമബംഗാള്‍ നിയമസഭാ ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി അഭിപ്രായങ്ങള്‍ കുറിച്ചിരുന്നു. ബംഗാളില്‍ മമത നയിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് ജയിച്ചതോടെ അവിടെ രാഷ്ട്രപതി ഭരണം വേണമെന്ന് കങ്കണ ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
മുപ്പത് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് കങ്കണയ്ക്ക് ട്വിറ്ററില്‍ ഉള്ളത്.
Post Your Comments