കോവിഡ് കാലത്ത് സാധാരണ ജനങ്ങൾക്ക് സഹായവുമായി എത്തിയ താരമാണ് സോനു സൂദ്. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം നാട്ടിലെത്തിച്ചത്. രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും സഹായ ഹസ്തവുമായി താരം എത്തിയിരുന്നു. ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍, ആശുപത്രി കിടക്ക, മരുന്നുകള്‍ എന്നിവ എത്തിക്കാനുള്ള പരിശ്രത്തിലാണ് സോനു . എന്നാൽ ഇപ്പോൾ സോനുവിന് എതിരെ പ്രചരിക്കുന്ന ട്വീറ്റിന് നടി കങ്കണ ലൈക്ക് ചെയ്‌തെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.
ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് സോനു സൂദ് വീഡിയോ ഷെയര്‍ ചെയ്തിരുന്നു . ഇത് പങ്കു വെച്ച് കൊണ്ട് ഒരു ട്വിറ്റര്‍ യൂസര്‍ സോനു കോവിഡ് സമയത്ത് ഒക്‌സീമീറ്റര്‍ വിറ്റുകൊണ്ട് ലക്ഷകണക്കിന് രൂപയുടെ ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണെന്നു ആരോപിച്ചിരുന്നു. സോനു തട്ടിപ്പുകാരനാണെന്ന ഈ പോസ്റ്റിനാണ് കങ്കണ പിന്തുണച്ചിരിക്കുന്നത്.
എന്നാല്‍ സോനു സൂദ് 2020 മുതല്‍ ഒക്‌സീമീറ്ററുകളും, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളും വില്‍ക്കുന്ന കമ്പനിയുടെ പരസ്യത്തില്‍ ഉണ്ട് എന്നും , ശരിയായ രീതിയില്‍ ഉള്ള ആരോഗ്യ സംബന്ധമായ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ വേണ്ടിയാണ് സോനു പ്രവര്‍ത്തിക്കുന്നത് എന്നാണു കമ്പനിയുടെ വാദം.
Such a fraud using a crisis to make money ?
Oxygen concentrator ₹2 lakh ??♂️ pic.twitter.com/WvFuQRxY5B
— maithun (@Being_Humor) May 3, 2021
കങ്കണ സംവിധാനം ചെയ്ത ചിത്രമായ മണികര്‍ണികയില്‍ സോനു സൂദും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സോനു പിന്മാറുകയാണ് ഉണ്ടായത്. സോനു സൂദിന്റെ കൂടെ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ് എന്നും അതിനാല്‍ ഒഴിവാക്കുകയാണ് ഉണ്ടായതെന്നും, സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ സോനു സൂദ് വിസമ്മതിച്ചുവെന്നും കങ്കണ പറയുകയുണ്ടായി.
എന്നാല്‍ മുന്നേ തീരുമാനിച്ചുറപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി തന്റെ രംഗങ്ങളിലെ മിക്ക ഭാഗവും വെട്ടിച്ചുരുക്കിയതിനാല്‍ ആണ് താന്‍ പിന്മാറിയത് എന്നായിരുന്നു സോനു പറഞ്ഞത്.
Post Your Comments