GeneralLatest NewsMollywoodNEWSSocial Media

രാജീവ്‌ മസന്ത് , ഞാൻ കണ്ടതിൽ വച്ചേറ്റവും സ്നേഹവും കരുതലുമുള്ള ഒരാൾ ; ദുൽഖർ സൽമാൻ

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത ചലച്ചിത്ര നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ രാജീവ് മസന്തിന് പ്രാർത്ഥനകളുമായി നടൻ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ദുൽഖർ തന്റെ ദുഃഖം അറിയിച്ചെത്തിയത് .

“നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, രാജീവ്‌ മസന്ത് . ഞാന്‍ കണ്ടതില്‍ വച്ചേറ്റവും സ്നേഹവും കരുതലുമുള്ള ആളുകളില്‍ ഒരാള്‍. ജയ-പരാജയങ്ങള്‍ കണക്കിലെടുക്കാതെ എന്നും എന്നെ പിന്തുണച്ചയാള്‍. അത്രമേല്‍ സിനിമയെ സ്നേഹിക്കുന്നയാള്‍. എനിക്ക് നിങ്ങളെ എന്തിഷ്ടമാണ് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. രോഗം വേഗം ഭേദമാകട്ടെ. സ്വകാര്യമായ നിലയില്‍ എനിക്കിത് താങ്ങാനാവാത്ത സങ്കടമാണ്, വലിയ പ്രഹരമാണ്.” ദുൽഖർ കുറിച്ചു.

കോവിഡ്‌ ബാധിതനായി ചികിത്സയിലുള്ള രാജീവ്‌ മസന്ത് മുംബൈ കോകിലാ ബെന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓക്സിജന്‍ നില താഴ്‌ന്നതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലാക്കിയത്. തന്റെ ബോളിവുഡ് സിനിമാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പല തവണ ദുല്‍ഖര്‍ സല്‍മാന്‍ രാജീവ്‌ മസന്ദിനു അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറെക്കാലം മാധ്യമപ്രവര്‍ത്തകനായിരുന്ന രാജീവ്‌ മസന്ദ് നിലവില്‍ കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനി ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ കീഴിലുള്ള ധര്‍മ്മ കോര്‍ണര്‍സ്റ്റോണ്‍ എജെന്‍സിയുടെ സിഓഓ ആണ്.

shortlink

Post Your Comments


Back to top button