
അന്തരിച്ച നടൻ മേള രഘുവിന് ആദരാഞ്ജലിയുമായി നടൻ ഗിന്നസ് പക്രു. താന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടനായിരുന്നു മേള രഘുവെന്നാണ് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
‘ഞാന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടന്‍. മേള എന്ന ആദ്യ ചിത്രത്തിലൂടെ നായകനാകാന്‍ ഭാഗ്യം കിട്ടിയ താരം. മേളരഘു ചേട്ടന് ആദരാഞ്ജലികള്‍,’ എന്നാണ് ഗിന്നസ് പക്രു, രഘുവിന്‍റെ ചിത്രം പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്.
കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന സിനിമയിലൂടെ സിനിമാജീവിതം തുടങ്ങിയ മേള രഘു മുപ്പതോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ദൃശ്യം 2 ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. ശശിധരൻ എന്ന യഥാർഥ നാമം സിനിമയിലെത്തിയതിന് ശേഷമാണ് രഘു എന്നാക്കിയത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 16 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.16ന് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും അടുത്തിടെ ചര്‍ച്ചയായിരുന്നു. മേള രഘുവിന്‍റെ നിര്യാണത്തിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നടി മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പേര്‍ സോഷ്യൽമീഡിയയിൽ അനുശോചനമറിയിച്ചു.
https://www.instagram.com/p/COb7xb3DArR/?utm_source=ig_web_copy_link
Post Your Comments