
ദൃശ്യം 2 ഹിന്ദി റീമേക്ക് ഉണ്ടാകുമെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രം നിർമ്മിക്കാനുള്ള അവകാശം കുമാര്‍ മങ്കത് പതക് , അഭിഷേക് പതക് എന്നിവര്‍ അമരക്കാരായുള്ള പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ കരസ്ഥമാക്കി എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. ബോളിവുഡ് ബോക്‌സ് ഓഫീസ് നിരീക്ഷകന്‍ തരന്‍ ആദർശാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. അജയ് ദേവ്ഗന്‍ ,തബു , ശ്രിയ ശരന്‍ എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അന്തരിച്ച സംവിധായകന്‍ നിഷികാന്ത് കമ്മത്ത് ആണ് ദൃശ്യം ഒന്നാം ഭാഗം സംവിധാനം ചെയ്തത്. രണ്ടാം ഭാഗത്തിലെ അഭിനേതാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അണിയറക്കാര്‍ പുറത്തു വിട്ടിട്ടില്ല.
അതെ സമയം ജീത്തു ജോസഫ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാന്‍ ഉണ്ടാവില്ല എന്ന് മുന്നേ വ്യക്തമാക്കിയിരുന്നു. തെലുഗ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനാലും എത്രയും പെട്ടെന്ന് ഹിന്ദി ചിത്രീകരണം തുടങ്ങാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആഗ്രഹമുള്ളതിനാലുമാണ് പിന്മാറുന്നത് എന്നാണു ജീത്തു ജോസഫ് പറഞ്ഞത്.
Post Your Comments