ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെക്കുറിച്ചുള്ള വളരെ വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി പ്രവീണ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരമായി കാര്‍ ആക്സിഡന്റ് ആക്കുന്ന സിനിമ മേഖലയിലെ അപകടകാരിയായ ഡ്രൈവര്‍ ഭാഗ്യലക്ഷ്മിയുടെ കുസൃതിയെക്കുറിച്ച് രസകരമായ ഒരു അനുഭവം ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് പ്രവീണ.
“ഞങ്ങള്‍ ഒന്നിച്ച് ഫെഫ്കയുടെ യോഗത്തിന് പോയ അനുഭവം മറക്കാന്‍ കഴിയില്ല. ഒരുമിച്ച് ഒരു കാറില്‍ ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞുള്ള ഒരു യാത്ര. എല്ലാ കാര്യങ്ങളും വളരെ ഓപ്പണായി പറയുന്ന ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. അങ്ങനെയുള്ളവര്‍ക്കാണല്ലോ ‘അഹങ്കാരി’ എന്ന പേര് വരുന്നത്. പിന്നെ ഭാഗ്യലക്ഷ്മി ചേച്ചിയുടെ മറ്റൊരു രസകരമായ കാര്യം പറഞ്ഞാല്‍ കാര്‍ കൊണ്ട് ആക്സിഡന്റ് ആക്കുന്നത് ചേച്ചിക്ക് സ്ഥിരം ഒരു പരിപാടിയാണ്. നല്ല ഡ്രൈവറാണ് എന്നൊക്കെയാണ് വയ്പ്. പക്ഷേ കാര്‍ കൊണ്ടുള്ള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്. ഒരിക്കല്‍ എറണാകുളത്ത് നിന്ന് വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്‍ കൊണ്ട് ഉരച്ച ശേഷം അവിടെ നിന്ന് എന്നെ വിളിക്കുന്നു. ‘അടുത്ത കാറും ഇടിച്ചു കേട്ടോ എന്നൊക്കെ’ ചിരിച്ചു കൊണ്ട് പറയുന്നു. അതാണ് ഭാഗ്യലക്ഷ്മി ചേച്ചി. എന്റെ മറ്റൊരു വലിയ ആഗ്രഹം ഞാന്‍ ചെയ്യുന്ന ശക്തമായ ഒരു കഥാപാത്രത്തിന് ചേച്ചി ശബ്ദം നല്‍കണം എന്നുണ്ട്. ഒരു നടിയന്ന നിലയില്‍ എന്റെ വലിയ ആഗ്രഹമാണത്”. നടി പ്രവീണ പറയുന്നു.
Post Your Comments