നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാരിന് തുടര്ഭരണം ലഭിച്ചിരിക്കുകയാണ്. പിണറായി സർക്കാരിന് തുടര്ഭരണം കിട്ടാൻ കാരണം ഭക്ഷണം, കിടപ്പാടം, ആരോഗ്യസംരക്ഷണം, കുട്ടികൾക്ക് വൃത്തിയും വെടിപ്പുമുള്ള സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവസരവും മറ്റു പഠനസൗകര്യങ്ങളും ഒരുക്കിയതാണെന്നു സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി.
സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ്
ഭക്ഷണം, കിടപ്പാടം, ആരോഗ്യസംരക്ഷണം, കുട്ടികൾക്ക് വൃത്തിയും വെടിപ്പുമുള്ള സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവസരവും മറ്റു പഠനസൗകര്യങ്ങളും, എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മഹാമാരികളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും അവരെ രക്ഷിക്കാനുള്ള നേതൃത്വപാടവം എന്നിവയാണ് ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് . ഇതെല്ലാം യഥാസമയം നൽകിയ നേതാവിന് ജനങ്ങൾ തുടർഭരണം നൽകി.
കേരളരാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ്.പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങൾ ….
https://www.facebook.com/sreekumaran.thampi.12/posts/3953274361376155
Post Your Comments