GeneralLatest NewsMollywoodNEWS

‘കിച്ചുവിനെ അവര്‍ അര്‍ഹിക്കുന്നില്ല’, അഭിമാനമെന്ന് സിന്ധു കൃഷ്ണകുമാർ

കന്നി അംഗത്തിലെ തോല്‍വി അംഗീകരിക്കുന്നെന്ന് കൃഷ്ണകുമാര്‍

മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണകുമാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിച്ചിരുന്നു. ഇതിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭര്‍ത്താവിന്റെ പ്രകടനത്തെ അഭിനന്ദിച്ച്‌ എത്തിയിരിക്കുകയാണ് ഭാര്യ സിന്ധു കൃഷ്ണ.

കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു. കൃഷ്ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ലെന്നും സിന്ധു പറയുന്നു.

read also:കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു ; അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അഹാന

കന്നി അംഗത്തിലെ തോല്‍വി അംഗീകരിക്കുന്നെന്ന് കുറിച്ച്‌ കൃഷ്ണകുമാര്‍ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു സിന്ധുവിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്. നിലവിലെ എംഎല്‍എ ആയ കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാറിനേയും കൃഷ്ണകുമാറിനെയുമാണ് ആന്റണി രാജു തോല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button