നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഫലപ്രഖ്യാപനത്തിന്റെ ആകെത്തുക പണ്ഡിറ്റ് വ്യക്തമാക്കുന്ന പോസ്റ്റിൽ തോറ്റവരാരും ഇവിഎം മെഷീനിനെ കുറ്റം പറയരുതെന്നും ഇനിയും ജനകീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനും പണ്ഡിറ്റ് നിര്‍ദേശിക്കുന്നു. ഇത് ഒന്നിന്റെയും അവസാനമല്ല എന്നും പണ്ഡിറ്റ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കേരളാ നിയമസഭയില്‍ LDF മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി അധികാരം നില നിര്‍ത്തിയല്ലോ . ഇത് UDF നു വലിയ തിരിച്ചടി ആണ്. കഴിഞ്ഞ തവണ കിട്ടിയ ഏക BJP സീറ്റും നഷ്ടപ്പെട്ടത് അവര്‍ക്കും ഞെട്ടല്‍ ഉണ്ടാക്കാം. കഴിഞ്ഞ തവണ സ്വതന്ത്രനായ മത്സരിച്ചു ജയിച്ച P.C. George ji യുടെ പരാജയവും ഇത്തവണ സാക്ഷി ആയി. ആസ്സാമിലും , പുതുച്ചേരിയിലും BJP നയിക്കുന്ന NDA യും , ബംഗാളില്‍ മമതാ ജിയും ഭരിക്കും. ആസ്സാമിലും ബംഗാളിലും തുടര്‍ ഭരണം ആണ്. ബംഗാളില്‍ കഴിഞ്ഞ തവണ 3 seats മാത്രം കിട്ടിയിരുന്ന BJP 83 seats പിടിച്ചു എന്നത് അവര്‍ക്കു ആശ്വസിക്കാം. പക്ഷെ Congress, ഇടതുപക്ഷ സഖ്യത്തിന് വെറും 2 seat മാത്രമേ കിട്ടിയുള്ളൂ
read also:‘കിച്ചുവിനെ അവര്‍ അര്‍ഹിക്കുന്നില്ല’, അഭിമാനമെന്ന് സിന്ധു കൃഷ്ണകുമാർ
കേരള രാഷ്ട്രീയത്തില്‍ തുടര്‍ ഭരണം കിട്ടിയതോടെ LDF നു കഴിഞ്ഞ തവണയെക്കാള്‍ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുന്നു. കൊറോണാ കാലത്തു നല്‍കിയ കിറ്റു തുടരും എന്ന് കരുതാം. Jose K Mani ji യുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണ്.പൊതുവില്‍ കേരള രാഷ്ട്രീയത്തില്‍ Kerala Congress പ്രസക്തി നഷ്ടപ്പെടുന്നു. അവര്‍ ഒരു വിഭാഗം UDF വിടുവാന്‍ എടുത്ത തീരുമാനം ശരിയായില്ല എന്ന് കരുതാം.Muslim League ഈ ഫലം ഇരുത്തി ചിന്തിപ്പിക്കേണ്ട വിഷയം ആണ്. ഇനി 5 വര്ഷം കൂടി ഭരണം ഇല്ലാതെ എങ്ങനെ മുമ്ബോട്ടു പോകും ?
Congressional party പ്രവര്‍ത്തന ഫണ്ട് വീണ്ടും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കേരളവും , കേന്ദ്രവും ഭരണത്തില്‍ ഇല്ല എന്നതും , പെട്ടെന്നൊന്നും തിരിച്ചു വരവ് ഉണ്ടാകില്ല എന്നും ചിന്തിച്ചാല്‍ സഹായിക്കുന്ന പലരും പിന്നോട്ട് പോവാം. ഇനി UDF ല്‍ വലിയ പൊട്ടിത്തെറി ഉണ്ടാകാതെയും , ചില നേതാക്കള്‍ പാര്‍ട്ടി മാറാതെ നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും നിര്‍ത്താക്കള്‍ക്കു ആണ് .യഥാര്‍ഥത്തില്‍ Ramesh Chennithala ji ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ ഒരു വലിയ വിജയം ആയിരുന്നു എന്നാണു എന്റെ വിലയിരുത്തല്‍.
അടുത്ത ലോകസഭയില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. കഴിഞ്ഞ തവണത്തെ വിജയം യുഡിഫ് കിട്ടണം എന്നില്ല. തുടര്‍ ഭരണം കിട്ടിയ ചില സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും BJP ക്കു കൂടുതല്‍ ജനപ്രിയം ആയി അടുത്ത തെരഞ്ഞെടുപ്പുകളില്‍ പ്രകടനം നടത്തുവാന്‍ സാധിച്ചു എന്നാകും അവരുടെ confidence. മാത്രവും അല്ല, national level ല്‍ Congress party ആണ് എതിരാളി എന്നതിനാല്‍ കേരളത്തിലെ LDF വിജയം അവര്‍ക്കു സന്തോഷിക്കുവാന്‍ അവസരം നല്‍കാം
.
തോറ്റവര്‍ ദയവു ചെയ്തു EVM machine കുറ്റം പറഞ്ഞു പരാജയത്തെ ന്യായീകരിക്കരുത്. ഇനി കേരളത്തില്‍ ഒരു നല്ല ഭരണം പ്രതീക്ഷിക്കുന്നു. (വാല്‍കഷ്ണം . തോറ്റവരൊന്നും വിഷമിക്കരുത്. എപ്പോഴും ജനങ്ങളോടോപ്പോം ഉണ്ടാവുക. ഒന്നും ഒന്നിന്റെയും അവസാനം അല്ല എന്ന് ചിന്തിക്കുക. എല്ലാം നല്ലതിന് വേണ്ടി ആണ് എന്ന് കരുതുക . വിജയിച്ചവര്‍ കക്ഷി രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സേവിക്കുക . All the best )
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല.പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
Post Your Comments