മലയാളി പ്രേഷകരുടെ പ്രിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. നിരവധി ആരാധകരാണ് സാനിയയ്ക്കുള്ളത്.
മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് സാനിയ. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും മറ്റൊരു ചിത്രവുമായി എത്തിയിരിക്കുമാകയാണ് താരം. ഹോട്ട് ലുക്കിലുള്ള ഒരു ചിത്രമാണ് സാനിയ പങ്കുവെച്ചിട്ടുള്ളത്. കടൽതീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തൂവെന്നാണ് സാനിയ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഷോൺ റോമി ഉള്‍പ്പെടെ നിരവധി താരങ്ങൾ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ചങ്കി മാത്യുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. സാംസൺ ലേയാണ് മേക്കപ്പ്.
https://www.instagram.com/p/COYGBWEJkry/?utm_source=ig_web_copy_link
സുഹൃത്തിനൊപ്പമാണ് സാനിയ മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാനായി പോയത്. താരത്തിന്റെ പിറന്നാൾ ആഘോഷവും മാലിദ്വീപിൽ വെച്ചായിരുന്നു . ഇതുവരെയും പരീക്ഷിക്കാത്ത ചില ഹോട്ട് ലുക്കുകളിലാണ് സാനിയയെ മാലിദ്വീപിൽ കാണാൻ കഴിഞ്ഞത്.
Post Your Comments