ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നടിമാരായ നസ്രിയ നസീമും മേഘ്ന രാജും. മേഘനയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ നടിക്ക് കരുത്തായി കൂടെ നിന്നവരാണ് നസ്രിയയും ഫഹദ് ഫാസിലും. ഇപ്പോഴിതാ മേഘ്‌നയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് നസ്രിയ. ഇൻസ്റ്റഗ്രാമിൽ മേഘ്‌നയ്ക്കും ഭർത്താവ് ചീരുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നസ്രിയയുടെ ആശംസകൾ.
https://www.instagram.com/p/COYbnOMJToo/?utm_source=ig_web_copy_link
ഫെബ്രുവരി 14 പ്രണയദിനത്തിൽ നസ്രിയയും മേഘ്‌നയും ഒരു സർപ്രൈസ് ഒരുക്കുന്ന വിവരം പുറത്തുവിട്ടത്. തുടർന്ന് മേഘ്‌ന തന്റെ കുഞ്ഞിന്റെ ചിത്രം പുറത്തു വിടുകയായിരുന്നു . നസ്രിയയും കുഞ്ഞിന്റെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ എന്ന് കുറിച്ചുകൊണ്ടായിരുന്നു നസ്രിയ ജൂനിയർ ചീരുവിന്റെ ചിത്രം പങ്കുവെച്ചത്.
Post Your Comments