പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മുംബൈ പോലീസ്’. സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരായിട്ടാണ് ചിത്രത്തിൽ മൂവർസംഘം എത്തിയത്. മലയാളത്തിൽ ഇതുവരെ ആരും ചെയ്യാത്ത വെല്ലുവിളി നിറഞ്ഞ കഥാപത്രത്തെയായിരുന്നു ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം മുംബൈ പൊലീസ് റീമേക്കിന് ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് വിവരം ഇക്കാര്യം അറിയിച്ചത്.
‘മുംബൈ പൊലീസിന്റെ എട്ടു വര്‍ഷങ്ങള്‍. ചില മികച്ച നിമിഷങ്ങള്‍ നിങ്ങളെല്ലാവര്‍ക്കും ഒപ്പം പങ്കുവെക്കുന്നു.. അളിയാ.. ആളുകള്‍ ഈ സിനിമയെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നു. ഞാന്‍ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും.. വിവരങ്ങള്‍ പിന്നാലെ.. കാത്തിരിക്കുക’.. റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
മുംബൈ പൊലീസിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങളും റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഏതു ഭാഷയിലേക്കാണ് റീമേക്ക് ചെയ്യുന്നതെന്ന് റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചിട്ടില്ല.
2013ല്‍ ഒരു സൈക്കോളോജിക്കല്‍ ചിത്രമായി ഒരുങ്ങിയ മുംബൈ പൊലീസ് ആ വര്‍ഷത്തെ തന്നെ ഏറ്റവും അധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സിനിമകളില്‍ ഒന്നാണ്. ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടമാകുന്ന ആന്റണി മോസ്സസ് എന്ന പൊലീസ് ഉദ്യോഗസ്ഥനും അതിനെ തുടര്‍ന്ന് അയാള്‍ക്ക് കേസന്വേഷണത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പൃഥ്വിരാജാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആന്റണി മോസ്സസ്സിനെ അവതരിപ്പിച്ചത്. നടന് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുക്കാനും ഈ കഥാപാത്രത്തിന് സാധിച്ചു. ജയസൂര്യ, റഹ്മാന്‍ തുടങ്ങിയുര്‍ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.
Post Your Comments