ജീവിതത്തിലെ വലിയൊരു പരീക്ഷണഘട്ടം താണ്ടി മകനു വേണ്ടി ജീവിക്കുകയാണ് നടി മേഘ്ന രാജ് ഇപ്പോൾ. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. മകന്റെ ജനനവും ഓരോ വിശേഷങ്ങളും മേഘ്‌ന പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മേഘ്‌ന പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.
പിതാവ് ചിരഞ്ജീവി സർജയുടെ ചിത്രം നോക്കിനിൽക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ജൂനിയർ ചിരുവിന്റെ വീഡിയോ ആണിത്. ചിരുവിന്റെ ചിത്രത്തിൽ തൊട്ടുനോക്കുന്ന ജൂനിയർ ചിരുവിനെയും വീഡിയോയിൽ കാണാം.
“ഞങ്ങളുടെ അത്ഭുതം, എന്നേക്കും എപ്പോഴും! #JrC #chiranjeevisarja” എന്ന അടിക്കുറിപ്പോട് കൂടിയാണ് മേഘ്ന ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
https://www.instagram.com/p/COX8mliFuXY/?utm_source=ig_web_copy_link
മകൻ ജൂനിയർ ചിരുവിന് ആറു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ ഏതാനും ചിത്രങ്ങൾ മേഘ്‌ന അടുത്തിടെ പങ്കുവച്ചിരുന്നു.”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടികുറിപ്പോടെ മകനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് അന്ന് മേഘ്ന പങ്കുവെച്ചത്.
Post Your Comments