തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്. പിണറായി വിജയൻ ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ’- മമ്മൂട്ടി കുറിച്ചു.
Leave a Comment