GeneralLatest NewsMollywoodNEWS

സുകുമാരേട്ടന്റെ വാക്കുകളാണ് ഞാൻ ഇന്നും അനുസരിക്കുന്നത് ; മക്കളോടൊപ്പം താമസിക്കാത്തതിനെ കുറിച്ച് മല്ലിക

പൂർണിമയും സുപ്രിയയും കൂടെ വന്ന് താമസിക്കാൻ നിർബന്ധിക്കാറുണ്ടെന്ന് മല്ലിക

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും കൊച്ചുമക്കളുമായി വളരെ സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞു പോകുന്നത്. മക്കളയ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ വളരെ തിരക്കുള്ള താരങ്ങളാണ്. മരുമക്കളാണെങ്കിലും അവരുടേതായ മേഖലയിലും ബന്ധപ്പെട്ട് ജീവിക്കുന്നു. മക്കളെയും മരുമക്കളെയും കുറിച്ച് പറയുമ്പോഴെല്ലാം അഭിമാനം മാത്രമുള്ള ഒരമ്മയാണ് മല്ലിക സുകുമാരൻ. എന്നാൽ മക്കൾക്കൊപ്പം താമസിക്കാതെ തനിച്ചാണ് മല്ലിക കഴിയുന്നത്. ഇത് മുൻപും ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. രണ്ടു മക്കൾ ഉള്ളപ്പോൾ എന്തിനാണ് തനിച്ചു താമസിക്കുന്നത് എന്ന് പലരും മല്ലികയോട് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഇതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് മല്ലിക. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

പൂർണിമയും സുപ്രിയയും കൂടെ വന്ന് താമസിക്കാൻ നിർബന്ധിക്കാറുണ്ടെങ്കിലും താൻ മക്കൾക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. “സുകുവേട്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആൺമക്കളാണ്. കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാൻ തോന്നുമ്പോൾ പോയാൽ മതിയെന്ന്.” മല്ലിക സുകുമാരൻ പറഞ്ഞു.

ഭർത്താവ് തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ ഏറെ നാളായി താമസം. ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്ളാറ്റിലാണ് താമസം. മല്ലികയുടെ കൊച്ചിയിലെ ഫ്ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുള്ള കരകളിലായി മക്കളുമുണ്ട്. എന്നിരുന്നാലും മക്കളുടെ വീടുകളിലേക്ക് ഇടയ്ക്ക് അതിഥിയായി പോവാനാണ് മല്ലിക താല്പര്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button