കോവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വാൻ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പല ആശുപത്രികളിലും ഓക്സിജൻ സിലിണ്ടറുകളുടേയും മറ്റും ആവശ്യവും വർധിച്ചു വരുന്ന സാഹചര്യത്തിൽ നിരവധി സിനിമാ താരങ്ങളും സഹായവുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങാൻ സ്വന്തം ബൈക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ബോളിവുഡ് നടൻ ഹർഷവർധൻ റാണെ.
ബൈക്ക് വിറ്റ് ലഭിക്കുന്ന പണം മെഡിക്കൽ ഓക്സിജൻ വാങ്ങാനായി കോവിഡ് രോഗികൾക്ക് നൽകാനാണ് തീരുമാനം. ഇതിനായി തന്റെ ബൈക്കിന്റെ ചിത്രങ്ങളും അടക്കം ഹർഷവർധൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘കുറച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് പകരമായി എന്റെ മോട്ടോർസൈക്കിൾ നൽകുകയാണ്. ആവശ്യക്കാരെ സഹായിച്ച് നമുക്ക് ഒന്നിച്ച് കോവിഡിനെ നേരിടാം. ഹൈദരാബാദിലെ മികച്ച ഓക്സിജൻ കോൺസൻട്രേറ്റേർസ് കണ്ടെത്താൻ തന്നെ സഹായിക്കൂവെന്നും’ അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെടുന്നു.
https://www.instagram.com/p/COVHaSZFr7F/?utm_source=ig_web_copy_link
2016 ൽ പുറത്തിറങ്ങിയ സനം തേരി കസം എന്ന ചിത്രത്തിലൂടെയാണ് ഹർഷവർധൻ റാണെ ബോളിവുഡിൽ എത്തുന്നത്. പ്രേമ ഇഷ്ഖ് കാതൽ ആന്റ് അനാമിക, തകീത തകീത, തുടങ്ങിയ സിനിമകളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് ഹർഷവർധൻ. പൽതാൻ, തയ്ഷ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ഹർഷവർധൻ അഭിനയിച്ചിട്ടുണ്ട്.
Post Your Comments