പ്രണയാഭ്യർത്ഥനയ്‌ക്കൊപ്പം തന്നെ ആദ്യ ചുംബനവും ; മനസ് തുറന്ന് ദുർഗ കൃഷ്ണ

കവിളില്‍ ഉമ്മ വെച്ച് ഐലവ് യൂ പറയുകയായിരുന്നു അര്‍ജുന്‍ എന്ന് ദുർഗ

അടുത്തിടയിലായിരുന്നു നടി ദുർഗ കൃഷ്ണയും യുവനിർമ്മാതാവ് അര്‍ജുന്‍ രവീന്ദ്രനും വിവാഹിതരായത്. നാലു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ആദ്യമായി കണ്ടതിനെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥന ലഭിച്ചതിനെക്കുറിച്ചുമെല്ലാം ദുര്‍ഗ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ശ്രദ്ധേയമാവുന്നത്. കൂടാതെ ഇരുവരും തമ്മിലുള്ള ആദ്യ സെൽഫിയും ദുർഗ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ട്രെയിനില്‍ വെച്ചായിരുന്നു അര്‍ജുന്‍ പ്രണയം പറഞ്ഞത്. കവിളില്‍ ഉമ്മ വെച്ച് ഐലവ് യൂ പറയുകയായിരുന്നു. കിസ്സിങ് സീനിന് ശേഷമുള്ള ചിത്രമാണ് ഇത്. ഞാന്‍ എത്ര ബ്ലഷ്ഡാണെന്ന് നോക്കിയേ, ഞങ്ങളൊരുമിച്ചുള്ള ആദ്യ സെല്‍ഫിയാണ് ഇതെന്നും പറഞ്ഞായിരുന്നു ദുര്‍ഗ ഫോട്ടോ പോസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളായിരുന്ന സമയത്ത് ബ്രോയെന്നായിരുന്നു അര്‍ജുനെ വിളിച്ചത്. വിവാഹ ശേഷവും അങ്ങനെ തന്നെയാണ് വിളിക്കുന്നത്. പിറന്നാള്‍ ദിനത്തിലൊക്കെ സര്‍പ്രൈസ് തന്നിരുന്നു. പ്രണയാഭ്യര്‍ത്ഥനയ്‌ക്കൊപ്പമായി തന്നെയാണ് ആദ്യത്തെ ചുംബനവും ലഭിച്ചത്. വിവാഹ ശേഷമായാണ് ഇതേക്കുറിച്ച് പറഞ്ഞത്.

വിമാനത്തിലൂടെയായിരുന്നു ദുര്‍ഗ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ചിത്രമായ റാമിലും ദുര്‍ഗ അഭിനയിക്കുന്നുണ്ട്.

Share
Leave a Comment