സിന്ധു ഇപ്പോൾ ലണ്ടനിൽ ; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളുമായി താരം

2012ലാണ് സിന്ധു ഒടുവിലായി സിനിമയിൽ അഭിനയിച്ചത്

തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയായിരുന്നു സിന്ധു മേനോൻ. 1994ൽ രാഷ്മി എന്ന കന്നഡ ചിത്രത്തിൽ ബാലതാരമായി സിനിമയിലെത്തി പിന്നീട് നിരവധി സിനിമകളിൽ സഹ നടിയായും വില്ലത്തിയായും നായികയായുമൊക്കെ സിന്ധു തിളങ്ങി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ സിനിമകളിൽ അഭിനയിച്ചു.

2012ലാണ് സിന്ധു ഒടുവിലായി സിനിമയിൽ അഭിനയിച്ചത്. മലയാളത്തിൽ മഞ്ചാടിക്കുരു എന്ന സിനിമയും തെലുങ്കിൽ സുഭദ്ര എന്ന സിനിമയുമാണ് സിന്ധു മേനോൻ ഒടുവിലായി അഭിനയിച്ചത്. തുടർന്ന് വിവാഹ ശേഷം ലണ്ടനിലേക്ക് പോയ താരം സോഷ്യൽ മീഡിയയിൽ പോലും സജീവമായത് അടുത്തിടയിലാണ്.

2012ൽ ആയിരുന്നു യുകെയിൽ സ്ഥിരതാമസമാക്കിയ ഡൊമിനിക് പ്രഭുവുമായുള്ള സിന്ധുവിന്റെ വിവാഹം. ഈ ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്. കുടുംബചിത്രങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം ഇടയ്ക്ക് സിന്ധു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കുടുംബത്തോടൊപ്പം നിരവധി ചിത്രങ്ങൾ സിന്ധു പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റമായി എത്തുന്നത്.

ഉത്തമൻ എന്ന സിനിമയിലാണ് സിന്ധു ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. മി.ബ്രഹ്മചാരി, വേഷം, തൊമ്മനും മക്കളും, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, ഡിറ്റക്ടീവ്, സ്കെച്ച്, ആയുര്‍രേഖ, പകൽ നക്ഷത്രങ്ങള്‍, ആണ്ടവൻ, താവളം, ട്വന്‍റി 20, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, രഹസ്യപോലീസ്, മഞ്ചാടിക്കുരു എന്നീ മലയാളം സിനിമകളിലും പിന്നീട് അഭിനയിക്കുകയുണ്ടായി.

Share
Leave a Comment