ഒരു കുടുംബസുഹൃത്തിനെയാണ് എനിക്ക് നഷ്ടമായത്, ആ വലിയ വ്യക്തിത്വത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; മോഹൻലാൽ

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു

നടൻ ഗണേഷ്‌കുമാറിന്റെ അച്ഛനും മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ച് നടൻ മോഹൻലാൽ.

”കേരളരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം വ്യക്‌തിമുദ്ര പതിപ്പിച്ച്‌ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പ്രിയപ്പെട്ട ആർ. ബാലകൃഷ്ണപിള്ള സാറിന് ആദരാഞ്ജലികൾ. ഒരു കുടുംബസുഹൃത്തിനെയാണ് ഇന്ന് എനിക്ക് നഷ്ടമായത്. ആ വലിയ വ്യക്തിത്വത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്ന് സോഷ്യൽമീഡിയയിൽ മോഹൻലാൽ കുറിച്ചു.

read also:പിണറായി വിജയന് തുടർഭരണം കിട്ടാൻ കാരണത്തെകുറിച്ച് ശ്രീകുമാരൻ തമ്പി

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു ആര്‍ ബാലകൃഷ്ണപ്പിള്ള. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാൻ കൂടിയായിരുന്നു അദ്ദേഹം

Share
Leave a Comment