GeneralLatest NewsNEWSSocial MediaTollywood

പവൻ കല്യാണിനെ സാർ എന്ന് വിളിച്ചില്ല , അനുപമയെ സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ട് ആക്രമിച്ച് ആരാധകർ ; ഒടുവിൽ ക്ഷമ പറഞ്ഞ് താരം

പ്രകാശ് രാജിനെ 'സർ' എന്ന് അഭിസംബോധന ചെയ്ത അനുപമ പവൻ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് ആരോപണം

പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാള സിനിമയിൽ അത്ര കണ്ട് ശോഭിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അനുപമ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ ‘വക്കീൽ സാബ്’ എന്ന സിനിമയ്ക്ക് ആശംസയുമായി എത്തി വെട്ടിലായിരിക്കുകയാണ് അനുപമ.

ചിത്രം കണ്ട ശേഷം സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അനുപമ. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവൻ കല്യാണിൽ തുടങ്ങി നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവർക്കെല്ലാം അനുപമ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.

എന്നാൽ ട്വീറ്റിൽ പ്രകാശ് രാജിനെ ‘സർ’ എന്ന് അഭിസംബോധന ചെയ്തപ്പോൾ, പവൻ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ് അനുപമയ്‌ക്ക് നേരെ നിരവധി കമന്റുകളും വിമർശനങ്ങളും ഉയർന്നു. നടനും സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ കല്യാൺ ബഹുമാനം അർഹിക്കുന്ന വ്യക്തിയെയാണ് നടി അപമാനിച്ചിരിക്കുന്നത് എന്ന് തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു.

തുടർന്ന് ക്ഷമ പറഞ്ഞ് ഉടൻ തന്നെ അനുപമയുടെ അടുത്ത ട്വീറ്റെത്തി. പവൻ കല്യാൺ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്നേഹവും ഉണ്ട് എന്നും അനുപമ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button