CinemaGeneralMollywoodNEWS

ഭാമയുടെ കാര്യത്തില്‍ ഞാന്‍ ഓവര്‍പ്രൊട്ടക്റ്റീവാകും: മകളെ പോലെ സ്നേഹിക്കുന്ന ഭാമയെക്കുറിച്ച് വിപിന്‍ മോഹന്‍

അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല

മലയാള സിനിമയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ക്യാമറമാനാണ് വിപിന്‍ മോഹന്‍. ഇത്രയും വര്‍ഷം നിരവധി നായികമാരുടെ അഴകും, അഭിനയവുമൊക്കെ ക്യാമറയിലൂടെ നോക്കി കണ്ട വിപിന്‍ മോഹന്‍ മലയാളത്തിലെ ഒരു നായിക നടിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. തന്റെ മകള്‍ മഞ്ജിമയെ പോലെ ആണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ നടിയുടെ സംസാരവും പെരുമാറ്റവുമെന്ന് വിപിന്‍ മോഹന്‍ പറയുന്നു.

ഭാമയെക്കുറിച്ച് വിപിന്‍ മോഹന്‍

“ഭാമ നായികയായ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ ഞാന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും. അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല. എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. ‘ഈ പുസ്തകം വായിക്കണം’, ‘ആ സിനിമ കാണണം’ എന്നൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും. നല്ല മെസേജ് ഒക്കെ കാണുമ്പോള്‍ എന്റെ ഫോണില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്യും. അങ്ങനെ ഒരു അച്ഛന്‍ – മകള്‍ സ്നേഹം പോലെയായിരുന്നു സെറ്റില്‍ ഞങ്ങള്‍. മഞ്ജിമയെ മിസ്‌ ചെയ്യുന്നത് ഭാമ അടുത്തുവരുമ്പോള്‍ മാറിക്കിട്ടും”.

shortlink

Related Articles

Post Your Comments


Back to top button