GeneralLatest NewsMollywoodNEWSSocial Media

‘ഇരുളിലെ വെളിച്ചം’; ഭാര്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ച് വിനീത്

നിഷ്കളങ്കമായി ചിരിക്കുന്ന മകളും, മകളെ കളിപ്പിക്കുന്ന അമ്മ ദിവ്യയുമാണ് ചിത്രത്തിൽ

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം തന്റെ കുടുംബവിശേഷങ്ങൾ എല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് ശ്രദ്ധേയമാവുന്നത്.

തന്റെ ജീവിത സഖിയുമായ ദിവ്യയുടെയും മകളുടെയും ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ‘ലൈറ്റ് ഇൻ ദി ഡാർക്‌നെസ്സ്’ എന്ന് ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകിയാണ് വിനീത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിഷ്കളങ്കമായി ചിരിക്കുന്ന മകളും, മകളെ കളിപ്പിക്കുന്ന അമ്മ ദിവ്യയുമാണ് ചിത്രത്തിൽ. താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്.

https://www.instagram.com/p/COVQz5CDfyJ/?utm_source=ig_web_copy_link

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ആണ് വിനീതിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button