BollywoodGeneralLatest NewsNEWSSocial Media

ഒന്നിച്ചിട്ട് പത്തു വർഷങ്ങൾ, ഇന്നും ഞങ്ങൾ സന്തുഷ്ടരാണ് ; ദാമ്പത്യ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി സണ്ണി ലിയോൺ

ദാമ്പത്യ ജീവിതത്തിന്റെ ടിപ്സ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് സണ്ണി

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് താരം പത്താം വിവാഹ വാർഷികം ഭർത്താവ് ഡാനിയേൽ വെബറുമായി ആഘോഷമാക്കിയത്. ഇപ്പോഴിതാ തങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്സ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് സണ്ണി.

ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഞ്ച് ടിപ്സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിർത്താൻ സണ്ണി നിർദ്ദേശിക്കുന്നത്. മനസ്സുണ്ടെങ്കിൽ ഈ കാര്യങ്ങൾ നടത്തിയെടുക്കാൻ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകൾ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണിക്ക് പകർന്നു നൽകാനുള്ളത്.

https://www.instagram.com/p/COUdPE4Da3G/?utm_source=ig_web_copy_link

ചലച്ചിത്രനിർമ്മാതാവും ഗിറ്റാറിസ്റ്റുമാണ് ഡാനിയേൽ. ഇരുവർക്കും നിഷ, അഷർ, നോഹ എന്നിങ്ങനെ മൂന്നു മക്കളാണുള്ളത്. കുടുംബത്തെയാകെ ‘വെബേഴ്‌സ്’ എന്നാണ് സണ്ണി പരാമർശിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button