
പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമെല്ലാം രസകരമായ വീഡിയോകളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. തന്റെ വ്ലോഗിലൂടെ
പേളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളാണ് പ്ലാസ്റ്റുവും ഇലാസ്റ്റികും കംബർക്കട്ടും. ഒരേസമയം രണ്ടു കഥാപാത്രങ്ങളായി മാറി എത്തുന്ന പേളിയുടെ വീഡിയോകൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.
ഇപ്പോഴിതാ, വ്യത്യസ്തമായൊരു കുക്കറി ഷോയുമായി എത്തുകയാണ് പ്ലാസ്റ്റു. ഒരു ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയ കഥയാണ് പേളി വീഡിയോയിലൂടെ പറയുന്നത്. ശ്രീനിയും പേളിയുടെ ഡാഡി മാണിയുമെല്ലാം വീഡിയോയിൽ അതിഥികളായി എത്തുന്നുണ്ട്.“ഇതുപോലൊരു കുക്കറിഷോ വേറെ കാണില്ല,” എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ് നൽകുന്നത്.
ലോക്ക്ഡൗൺ കാലത്ത് പ്രേക്ഷകരെ എന്റർടെയിൻ ചെയ്യാനായി പേളി തുടങ്ങിയ വെബ് സീരീസ് ആണ് ‘പ്ലാസ്റ്റിക് & ഇലാസ്റ്റിക്’ എന്ന സീരിസ്.
Post Your Comments