GeneralLatest NewsMollywoodNEWSSocial Media

പടം വരയ്ക്കുകയും വേണം ഇലക്ഷൻ ഫലം അറിയുകയും ചെയ്യണം ; രസകരമായ ചിത്രവുമായി അനുപമ

നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാനായി അക്ഷമയോടെ ടിവിയ്ക്കു മുന്നിലിരിക്കുന്ന അനുപമ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ഗംഭീര തുടക്കത്തോടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് അനുപമ. നിരവധി ചിത്രങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അനുപമ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാനായി അക്ഷമയോടെ ടിവിയ്ക്കു മുന്നിലിരിക്കുന്ന അനുപമയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

“എനിക്ക് പെയിന്റ് ചെയ്യുകയും വേണം, അതേ സമയം റിസൽറ്റ് നോക്കാതിരിക്കാൻ കഴിയുന്നുമില്ല,” എന്നാണ്​ അനുപമ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/COW_K0bpDJN/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button