നിര്‍മാതാവ് സുരേഷിന്റെയും നടി മേനകയുടെയും മക്കളാണ് രേവതി, കീര്‍ത്തി എന്നിവര്‍. കീർത്തി അമ്മയുടെ പാത പിന്തുടർന്ന് നടിയായി മാറിയപ്പോൾ രേവതി ക്യാമറയ്ക്ക് പിന്നില്‍ തന്റെ പ്രതിഭ തെളിയിച്ചു. ഇരുവരും തങ്ങളുടേതായ കഴിവിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കീർത്തിയും രേവതിയും ആദ്യമായി ഒരുമിച്ച് വർക്ക് ചെയ്ത ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച എത്തിയിരിക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
‘ഈ ചിത്രം ഷെയര്‍ ചെയ്യാനായി ഞാന്‍ എത്ര നാളായി കാത്തിരിക്കുന്നെന്നോ? മരക്കാറിന്റെ ലൊക്കേഷനില്‍ നമ്മള്‍ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടയില്‍ നിന്നുള്ള ഒരു ‘കാന്‍ഡിഡ്’ ചിത്രമാണിത്. നമ്മള്‍ ഒന്നിച്ചുള്ള ആദ്യ ചിത്രം. ഇനിയും ഒരുപാട് സിനിമകള്‍ ഒന്നിച്ചു ചെയ്യാനാവട്ടെ… നിനക്കൊപ്പം ജോലി ചെയ്തതില്‍ സന്തോഷം, കിറ്റി. നീ അഭിനയിക്കുന്നത് സന്തോഷത്തോടെ ഞാന്‍ നോക്കി നിന്നു. നിന്നില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു,’ രേവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
https://www.instagram.com/p/COVekldJXdG/?utm_source=ig_web_copy_link
‘എത്ര മനോഹരമായ ചിത്രം. നിനക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്കും വലിയ സന്തോഷം, രേവൂ. ചിത്രീകരണത്തിനിടയില്‍ ചേച്ചി ഒപ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ എന്തെളുപ്പം. ഇനിയും ധാരാളം ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്യാനാവട്ടെ,’ രേവതിയുടെ കുറിപ്പിന് മറുപടിയായി കീര്‍ത്തി കുറിച്ചു.
‘എന്റെ രണ്ടു സുന്ദരിമാര്‍, എന്റെ അഭിമാനമാണ് നിങ്ങള്‍. ഒരുമിച്ച്, നന്നായിയിരിക്കൂ,’ മക്കളുടെ പോസ്റ്റിൽ അമ്മ മേനകയും കമന്റുമായി എത്തി.
Post Your Comments