GeneralLatest NewsNEWS

കെബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയിച്ചു

കെ ബി ഗണേഷ് കുമാര്‍ 14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്

കൊട്ടാരക്കര: പത്തനാപുരത്ത് മത്സരിച്ച എൽ ഡി എഫ് സ്ഥാനാർഥി കെബി ഗണേഷ് കുമാര്‍ വിജയിച്ചു. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ 14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.

കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത്. എൻ‍ഡിഎയ്ക്ക് വേണ്ടി ജിതിൻ ദേവ് ആണ് ഗണേഷിനെതിരെ മത്സരിച്ചത്. കെ ബി ഗണേഷ് കുമാര്‍ തന്നെയാണ് നിലവില്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2016ൽ 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് 74,429 വോട്ടുകളാണ് അദ്ദേഹം നേടിയത്. ചലച്ചിത്ര താരങ്ങളായ ജഗദീഷും യുഡിഎഫും എൻഡിഎക്ക് വേണ്ടി ഭീമൻ രഘുവുമാണ് മത്സരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button