കാവ്യാ മാധവനു ശേഷം ശാലീന സൗധര്യമുള്ള നടി എന്ന പദവി മലയാളികൾ നൽകിയത് അനു സിത്താരയ്ക്കാണ്. നൃത്തത്തിലും സൗന്ദര്യത്തിലും അഭിനയത്തിലും മുന്നിൽ നിൽക്കുന്ന അനു സിത്താരയ്ക്ക് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനു തന്റെ ചിത്രങ്ങളും നൃത്ത വീഡിയോകളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇടക്കാലത്ത് അമിത ശരീരഭാരത്തിലേക്ക് എത്തിയ അനു തന്റെ വണ്ണം കുറച്ച് എത്തിയിരിക്കുകയാണ്. ഇതിനു തന്നെ സഹായിച്ചത് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു തന്ന ടിപ്സാണ് എന്ന് അനു സിതാര പറയുന്നു.
ഒരു പരിശീലകനെ കണ്ടെത്താനായുള്ള നെട്ടോട്ടത്തിനിടയിൽ ഒടുവിൽ ഉണ്ണി മുകുന്ദനാണ് സഹായവുമായെത്തിയത് എന്ന് അനു പറയുന്നു. ഉണ്ണി വെയ്റ്റ് ലോസ് ചലഞ്ചു വഴി ഒട്ടേറെപ്പേർക്ക് ടിപ്പുകൾ പകർന്നു നൽകിയപ്പോൾ അനുവിനും അത് ലഭിച്ചു. അനു ഒരുമാസം കൊണ്ട് കുറച്ചത് ആറ് കിലോ ഭാരമാണ്. അതിനായി ചെയ്ത കാര്യവും അനു വ്യക്തമാക്കുന്നു. സ്ത്രീകൾക്കായുള്ള ഒരു സ്‌പെഷൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി മുകുന്ദൻ അനു സിത്താരയ്ക്ക് വേണ്ടി പകർന്നു നൽകിയത്. ഇനിയും കൂടുതൽ ശരീരഭാരം കുറയ്ക്കാനാണ് പ്ലാൻ എന്നും അനു പറഞ്ഞു. തന്റെ പുതിയ ചിത്രങ്ങളും അനു പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/COW0KqfgLYQ/?utm_source=ig_web_copy_link
Post Your Comments