സിനിമാ താരങ്ങളുടെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും നേരെ വിമർശനങ്ങളും മോശം കമന്റുകൾ വരുന്ന സ്ഥിരം കാഴ്ചയായി മാറുന്നു. എന്നാൽ ഇത്തരക്കാർക്ക് നല്ല മറുപടി നൽകാനും പ്രതികരിക്കാനും താരങ്ങൾ ഒട്ടും മടിക്കാറില്ല. സ്ത്രീകൾക്ക് നേരെയാണ് കൂടുതലും വിമർശനങ്ങൾ കണ്ടു വരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ വന്ന ഒരു കമന്റിന് ചുട്ട മറുപടി നൽകുകയാണ് നടി അനുമോൾ.
അനുമോൾ ഇൻസ്റ്റഗ്രാമിൽ, സജിൻ ബാബു സംവിധാനം ചെയ്ത് കനി കുസൃതി നായികാവേഷം അവതരിപ്പിച്ച ബിരിയാണി സിനിമയുടെ ചിത്രത്തോടൊപ്പം പങ്കുവെച്ച പോസ്റ്റിലാണ് ഒരാൾ വിചിത്രമായ കമന്റുമായി എത്തിയത്.
ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റിൽ ‘എയ്ഡ്സ് വരും അനുമോളെ, പെണ്ണുങ്ങൾ ഒന്നിൽക്കൂടുതൽ കെട്ടിയാൽ. സയൻസ് ആണ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ അതിനുള്ള മറുപടിയും ഉടൻ തന്നെ അനുമോൾ നൽകുകയും ചെയ്തു. ‘ഓഹോ ആ സയൻസ് ആണുങ്ങൾക്കില്ലേ’ എന്നായി അനുമോൾടെ മറുപടി.
ഒട്ടേറെപ്പേർ അനുമോൾടെ പോസ്റ്റിന് പ്രതികരിച്ചിട്ടുണ്ട്. പലർക്കും അനുമോൾ നേരിട്ട് മറുപടി നൽകിയിട്ടുമുണ്ട്.
https://www.instagram.com/p/CN-AOSTrb-8/?utm_source=ig_web_copy_link
പേരിനൊരാൾ, പത്മിനി, താമര, ഉടമ്പടി, പെൻഡുലം, വാക്കിംഗ് ഓവർ വാട്ടർ, മൈസൂർ 150 കിലോമീറ്റർ തുടങ്ങിയ സിനിമകളാണ് അനുമോളുടെതായി അണിയറയിൽ ഒരുങ്ങുന്നത്.
Post Your Comments