പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മിയ. കഴിഞ്ഞ വര്ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. എറണകാളും സ്വദേശിയായ ബിസിനസുകാരൻ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു മിയയുടെ വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോഴിതാ മിയയെ വീഡിയോയിൽ കണ്ട ആരാധകരൊക്കെ പുതിയ ‘വിശേഷം’ കണ്ടുപിടിച്ചിരിക്കുകയാണ്.
മിയയുടെ അടുത്ത സുഹൃത്തും നടനും അവതാരകനുമൊക്കെയായ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് കുറച്ച് നാളുകൾക്ക് ശേഷം മിയ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സർപ്രൈസായി മിയയുടെ വീട്ടിലെത്തിയ ജിപിയ്ക്കൊപ്പം വിശേഷങ്ങൾ പങ്കിടുന്ന മിയയെയും ഭർത്താവിനെയും വിഡിയോയിൽ കാണാം.
എന്നാൽ ഈ വീഡിയോയ്ക്ക് താഴെ ചില ആരാധകർ കമൻ്റുകളിലൂടെ ചോദിക്കുന്നത് മിയ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ? എന്നാണ്. മിയ പ്രെഗ്നൻ്റാണോ എന്നും മിയയ്ക്ക് വിശേഷമായോ എന്നുമൊക്കെ കുറെ ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ജിപിയുടെ ചാനലിൽ വരുന്ന കമൻ്റുകൾക്ക് ഇതുവരെ യാതൊരുവിധത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
Post Your Comments