BollywoodGeneralLatest NewsNEWS

സിത്താർ വാദകൻ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

മകന്‍ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം അറിയിച്ചത്

ന്യൂഡല്‍ഹി: വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു. മകന്‍ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം അറിയിച്ചത്. ഏറെനാളായി മേധാക്ഷയത്തിന് വീട്ടില്‍ ചികിത്സയിലായിരുന്നു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ അന്ത്യം സംഭവിച്ചു.

ഏപ്രില്‍ 28ന് ദേബു ചൗധരി കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അടിയന്തരിമായി ഓക്‌സിജന്‍ സിലിണ്ടറും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററും ആവശ്യമുണ്ടെന്നും പറഞ്ഞ് സഹായിയായ പവന്‍ ജാ ട്വീറ്റ് ചെയ്തിരുന്നു.

രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button